Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightനന്മയോർമകളേ നന്ദി...

നന്മയോർമകളേ നന്ദി...

text_fields
bookmark_border
നന്മയോർമകളേ നന്ദി...
cancel

കുവൈത്ത്​ സിറ്റി: കോവിഡ്​ കാലം പ്രതിസന്ധികളുടേത്​ മാത്രമായിരുന്നില്ല, കലവറയില്ലാതെ ചൊരിഞ്ഞ നന്മകളുടേതു​കൂടിയായിരുന്നു. കുവൈത്തിൽ ഈ നന്മകൾ കുറച്ചധികവുമായിരുന്നു. ഉള്ളം കുളിർക്കുന്ന ഒരുമയും പരസ്പര സ്​നേഹവും കരുതലുമായിരുന്നു കുവൈത്ത്​ ഭരണകൂടവും ഇന്ത്യൻ എംബസിയും പ്രവാസി സംഘടനകളും ചെറുകൂട്ടായ്മകളും വ്യക്​തികളും സ്ഥാപനങ്ങളും കാഴ്ചവെച്ചത്​.

ചരിത്രത്തിൽ അടയാളപ്പെടുത്തേണ്ട ഈ നന്മകളെ അർഹിക്കുന്ന പൊലിമയോടെയാണ്​ 'ഗൾഫ്​ മാധ്യമം' സിംഫണി ഓഫ്​ കുവൈത്ത്​ ആദരിച്ചതും ആഘോഷിച്ചതും. 'മാലാഖയെ പോലെ പറന്നെത്തിയവർ' എന്ന ​കോളത്തിൽ വായനക്കാർക്ക്​ അനുഭവങ്ങൾ പങ്കുവെക്കാൻ അവസരം നൽകി.

ഹൃദ്യമായ കുറിപ്പുകളാണ്​ വായനക്കാരിൽനിന്ന്​ ലഭിച്ചത്​. അതിനുമപ്പുറമുള്ള സഹാനുഭൂതിയാണ്​ സമൂഹം കാഴ്ചവെച്ചതെന്ന്​ നമുക്കറിയാം. സഹായങ്ങളുടെ വ്യാപ്തിയും കണക്കും വാർത്തകളിലൂടെയും മറ്റും നാം കണ്ടതാണ്​. ആ സന്ദർഭത്തി‍െൻറ തീവ്രതയും നന്മയുടെ നൈർമല്യവും അനുഭവസ്ഥരിലൂടെ അറിയാനാണ്​ 'മാലാഖയെ പോലെ പറന്നെത്തിയവർ' കോളത്തിലൂടെ ശ്രമിച്ചത്​. ഇതിനു​ പുറമെ പ്രത്യേകമായി എടുത്തുപറയേണ്ട കോവിഡ്​ കാല നന്മകളെ 'ഗൾഫ്​ മാധ്യമം' ഫീച്ചറുകളായും നൽകി.

ഇനിയും നാം കോവിഡ്​ പ്രതിസന്ധിയെ പൂർണമായി അതിജയിച്ചിട്ടില്ല. പ്രതിദിന കോവിഡ്​ കേസുകളു​ടെ എണ്ണം റെക്കോഡ്​ നിലയിൽതന്നെയാണുള്ളത്​. അതേസമയം, പ്രതിരോധ കുത്തിവെപ്പിൽ ഗണ്യമായ പുരോഗതി നേടാനായതും മരണനിരക്കും ഗുരുതരാവസ്ഥയിലെത്തുന്നവരുടെ എണ്ണവും തുലോം കുറവായതും ആശ്വാസമാണ്​. ഇനിയുമേത്​ വെല്ലുവിളിയെയും നാം ഒരുമിച്ചുനിന്ന്​ നേരിടുമെന്ന ആത്മവിശ്വാസം ഇന്നു നമുക്കുണ്ട്​. അതു​ സമ്മാനിച്ചത് കഴിഞ്ഞ രണ്ടു വർഷത്തെ അനുഭവങ്ങളാണ്​. അതുകൊണ്ട്​ പറയാം 'നന്മയോർമകളേ നന്ദി...'


സൗഹൃദത്തി‍െൻറ സംഗീതത്തിന്​ എന്തു മധുരം...

കുവൈത്ത്​ സിറ്റി: കോവിഡ്​ പൂർണമായും മാറിയില്ലാത്ത ഘട്ടത്തിൽ എന്തിന്​ ആഘോഷം എന്ന സംശയം 'ഗൾഫ്​ മാധ്യമം സിംഫണി ഓഫ്​ കുവൈത്ത്​' പരിപാടി കണ്ടവർക്ക്​ ഉണ്ടാകില്ല. ഇത്​ സ്​നേഹത്തി‍െൻറ ആഘോഷമായിരുന്നു, സൗഹൃദത്തി‍െൻറ ആഘോഷമായിരുന്നു, നന്മയുടെ ആഘോഷമായിരുന്നു. ഇനി വരാനിരിക്കുന്ന ഏതു വെല്ലുവിളികളെയും നേരിടാൻ നമുക്ക്​ കരുത്തും ആത്​മവിശ്വാസവും നൽകുന്ന ഐക്യത്തി‍െൻറയും കരുതലി‍െൻറയും ആഘോഷം.

കോവിഡ്​ കാലത്തി‍െൻറ വലിയ തിരിച്ചടിക​ളിലൊന്ന്​ നിരവധി ആളുകളുടെ ആത്​മവിശ്വാസം നഷ്ടപ്പെട്ടു​ എന്നതാണ്​. അതിനെ തിരിച്ചുപിടിക്കുക എന്നത്​ പ്രധാനമാണ്​. നാം ഒരുമിച്ചുണ്ട്​ എന്ന ബോധ്യം നൽകുന്ന ആത്​മവിശ്വാസം ചെറുതല്ല. പ്രവാസലോകത്തെ പിരിമുറുക്കങ്ങളിൽനിന്ന്​ ആശ്വാസം കണ്ടെത്തിയിരുന്നത്​ നാട്ടുകൂട്ടായ്മകളുടെ നേതൃത്വത്തിലുള്ള ഒത്തുകൂടലുകളിലൂടെയും ആഘോഷങ്ങളിലൂടെയുമായിരുന്നു.

ഒത്തുകൂടലുകൾക്ക്​ നിലനിൽക്കുന്ന വിലക്ക്​ ആ സാധ്യതയെ അടച്ചുകളഞ്ഞു. വലിയ മാനസിക പിരിമുറുക്കത്തിലൂടെയാണ് കോവിഡ്​ കാലത്ത്​ ജനങ്ങൾ കടന്നുപോയത്​. ഈ സാഹചര്യത്തിൽ ഡിജിറ്റൽ ഇവന്‍റുകൾ നൽകിയ ആശ്വാസം ചെറുതല്ല. അവയുടെ കൂട്ടത്തിൽ ആദ്യമോർക്കുന്ന ഒന്നായി ഗൾഫ്​ ​മാധ്യമം മെട്രോ മെഡിക്കൽ ഗ്രൂപ്​ സിംഫണി ഓഫ്​ കുവൈത്ത്​ മാറിക്കഴിഞ്ഞു.

ദുരിതകാലത്ത്​ കൂടെ നിന്നവർക്ക്​, മാനവികതയുടെ മഹാഗാഥകൾ തീർത്തവർക്ക്​, ഭരണകൂടത്തിന്​, സംഘടനകൾക്ക്​, സന്നദ്ധ പ്രവർത്തകർക്ക്​ നന്ദി അർപ്പിച്ചുകൊണ്ടാണ്​ സിംഫണി ഓഫ്​ കുവൈത്ത്​ ആഘോഷം സംഘടിപ്പിച്ചത്​. ഭക്ഷണ കിറ്റുമായി വന്ന മനുഷ്യ മാലാഖമാരെ, മരണഭയമില്ലാതെ രോഗികളെയും കൊണ്ട്​ ആശുപത്രികളിലേക്ക്​ ഓടിയവരെ, മരിച്ചവരുടെ സംസ്​കരണത്തിന്​ മുന്നിൽനിന്നവരെ നാം അനുസ്മരിച്ചു.

ചരിത്രമായി സിംഫണി ഓഫ്​ കുവൈത്ത്​

കുവൈത്ത്​ സിറ്റി: കോവിഡ്​ കാല നന്മകളെ കോർത്തിണക്കി സിംഫണി ഓഫ്​ കുവൈത്ത്​ അണിയിച്ചൊരുക്കിയ ഡയറക്ടർ എൻ.വി. അജിത്​കുമാർ അഭിനന്ദനം അർഹിക്കുന്നു. കേവലമായൊരു സംഗീതനിശയിൽനിന്ന്​ എ​ത്രയോ ഉയരത്തിൽ ഈ പരിപാടിയെ പ്രതിഷ്ഠിക്കാൻ അദ്ദേഹത്തിന്​ കഴിഞ്ഞു.

കഴിവുള്ള കലാകാരന്മാരും കൂട്ടുചേർന്നപ്പോൾ സിംഫണി ഓഫ്​ കുവൈത്ത്​ ചരിത്രവിജയമായി. സ്​നേഹത്തി​‍െൻറ, സൗഹൃദത്തി​‍െൻറ, കരുതലി​‍െൻറ, ​ഐക്യപ്പെടലി​‍െൻറ, ​ഐക്യദാർഢ്യത്തി​‍െൻറ ആഘോഷത്തിന്​ മിഴിവേകാൻ പ്രതിഭാധനരും പ്രശസ്​തരുമായ കലാകാരന്മാരാണ്​ ഒത്തുചേർന്നത്.

സുഖമുള്ള നിലാവ്​ പോലെ സുന്ദരഗാനങ്ങളുമായി വിധു പ്രതാപും ജ്യോത്സ്നയും, മാപ്പിളപ്പാട്ടി‍െൻറ രാജകുമാരൻ കണ്ണൂർ ശരീഫ്​, ഹൃദയം തൊടുന്ന സ്വരമാധുരിയുമായി അക്​ബർ ഖാൻ, പ്രതിഭാ ധാരാളിത്തമുള്ള യുവഗായിക ചിത്ര അരുൺ, വയലിനിൽ വിസ്മയം തീർത്ത്​ വേദമിത്ര എന്നിവർ തകർപ്പൻ പ്രകടനം കാഴ്ചവെച്ചു. ഹൃദയം കീഴടക്കിയായിരുന്നു ഷഹബാസ്​ അമ‍െൻറ മടക്കം. മിതത്വമുള്ള അവതരണത്തിലൂടെ സ്​റ്റെഫി ലിയോണും അഭിനന്ദനമേറ്റുവാങ്ങി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:symphonythanks to good memories
News Summary - thanks to good memories
Next Story