വർണാഭമായി തനിമ കുവൈത്ത് ‘ഓണത്തനിമ’
text_fieldsതനിമ കുവൈത്ത് ‘ഓണത്തനിമ’ ആഘോഷത്തിൽ അതിഥികൾ
കുവൈത്ത് സിറ്റി: തനിമ കുവൈത്ത് ‘ഓണത്തനിമ- 2024’ ആഘോഷം അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂളിൽ നടന്നു. ഓണത്തനിമ കൺവീനർ ഡി.കെ. ദിലീപ് അധ്യക്ഷത വഹിച്ചു. തനിമ ജനറൽ കൺവീനർ ജോജിമോൻ തോമസ് ആമുഖ പ്രസംഗം നടത്തി.
യുനൈറ്റഡ് ഗ്രൂപ് ഓഫ് സ്കൂൾസ് എക്സിക്യൂട്ടിവ് അഡ്മിൻ മാനേജർ ജോയൽ ജേക്കബ് ഉദ്ഘാടനം ചെയ്തു. ഡോ. ധീരജ് ഭരദ്വാജ് മുഖ്യപ്രഭാഷണം നടത്തി. ബഹ്റൈൻ എക്സ്ചേഞ്ച് സി.ഇ.ഒ മാത്യു വർഗീസ്, മെട്രോ മെഡിക്കൽ ഗ്രൂപ് ചെയർമാനും സി.ഇ.ഒയുമായ മുസ്തഫ ഹംസ, മാംഗോ ഹൈപ്പർമാർക്കറ്റ് ഓപറേഷൻ മാനേജർ മുഹമ്മദ് അലി, കെ.എസ്. വർഗീസ്, റാണ വർഗീസ്, ജിനു കെ അബ്രഹാം എന്നിവർ ആശംസകൾ നേർന്നു.തനിമ വടംവലിക്ക് ടഗ് ഓഫ് വാർ ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ അംഗീകാരം ലഭിച്ചതിന്റെ ലോഗോ പ്രകാശനം കരാട്ടേ കായിക താരം സുരേഷ് കാർത്തിക് നിർവഹിച്ചു. ഇന്ത്യൻ സ്കൂളുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 27 വിദ്യാർഥികൾക്കുള്ള എ.പി.ജെ. അബ്ദുൽ കലാം പേൾ ഓഫ് ദി സ്കൂൾ അവാർഡ് ദാനവും നടന്നു. അലീന ജിനൊ, ദൃശ്യ പി. സംഗീത്, ജുവാന ഷാജി എന്നിവർ പ്രാർഥനാഗീതം ആലപിച്ചു. ഉഷ ദിലീപ് സ്വാഗതവും കുമാർ തൃത്താല നന്ദിയും പറഞ്ഞു. ബാബുജി ബത്തേരി, പൗർണമി സംഗീത് എന്നിവർ പരിപാടി ഏകോപിപ്പിച്ചു.

