Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightക്ലീ​ൻ...

ക്ലീ​ൻ അ​ബ്ബാ​സി​യ​ക്കാ​യി യു​നൈ​റ്റ​ഡ്​ സ്​​കൂ​ളും ത​നി​മ​യും ഒ​രു​മി​ച്ചി​റ​ങ്ങി

text_fields
bookmark_border
ക്ലീ​ൻ അ​ബ്ബാ​സി​യ​ക്കാ​യി യു​നൈ​റ്റ​ഡ്​ സ്​​കൂ​ളും ത​നി​മ​യും ഒ​രു​മി​ച്ചി​റ​ങ്ങി
cancel
camera_alt??????????? ????????????? ????????? ????????, ?????? ??????????? ?????????????? ?????????????????? ????????????????????????? ?????????? ????????????

കു​വൈ​ത്ത്​ സി​റ്റി: അ​ബ്ബാ​സി​യ​യി​ൽ ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യാ​യി നി​ക്കാ​തി​രു​ന്ന മാ​ലി​ന്യം നീ​ക്കാ​ൻ മു​ൻ​കൈ​യെ​ടു​ത്ത്​ യു​നൈ​റ്റ​ഡ്​ ഇ​ന്ത്യ​ൻ സ്​​കൂ​ളും ത​നി​മ കു​വൈ​ത്തും. ഒ​രു ലോ​ഡി​ന്​ 35 ദീ​നാ​ർ തോ​തി​ൽ ചെ​ല​വ​ഴി​ച്ചാ​ണ്​ സ്വ​കാ​ര്യ തൊ​ഴി​ലാ​ളി​ക​ളെ​കൊ​ണ്ട്​ മാ​ലി​ന്യം നീ​ക്കം ചെ​യ്യു​ന്ന​ത്. പ​ത്തു​ലോ​ഡ്​ ഇ​തി​ന​കം നീ​ക്കി. 30നും 40​നും ഇ​ട​യി​ൽ ലോ​ഡ്​ മാ​ലി​ന്യം ഇ​നി​യും നീ​ക്കാ​നു​ണ്ടെ​ന്നും രാ​ത്രി​യി​ലും മാ​ലി​ന്യ നീ​ക്കം തു​ട​രു​മെ​ന്നും ബ​ന്ധ​പ്പെ​ട്ട​വ​ർ വാ​ർ​ത്ത​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.

നേ​ര​ത്തേ ശു​ചീ​ക​ര​ണം ഏ​റ്റെ​ടു​ത്ത്​ ന​ട​ത്തി​യി​രു​ന്ന ക​മ്പ​നി​യി​ൽ​നി​ന്ന്​ പു​തി​യ ക​മ്പ​നി ഏ​റ്റെ​ടു​ക്കു​ന്ന പ്ര​ക്രി​യ പൂ​ർ​ത്തി​യാ​വാ​ത്ത​തി​നാ​ൽ രാ​ജ്യ​ത്തെ താ​മ​സ കേ​ന്ദ്ര​ങ്ങ​ളി​ലെ മാ​ലി​ന്യ​പ്ര​ശ്​​നം രൂ​ക്ഷ​മാ​ണ്. അ​ബ്ബാ​സി​യ പോ​ലെ ജ​ന​വാ​സ​മേ​റി​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ മാ​ലി​ന്യം കു​ന്നു​കൂ​ടി​ക്കി​ട​ക്കു​ന്ന അ​വ​സ്ഥ​യു​ണ്ട്. സ്വ​ദേ​ശി താ​മ​സ കേ​ന്ദ്ര​ങ്ങ​ളെ അ​പേ​ക്ഷി​ച്ച്​ വി​ദേ​ശി​ക​ൾ കൂ​ട്ട​മാ​യി താ​മ​സി​ക്കു​ന്ന സ്ഥ​ല​ങ്ങ​ളി​ലാ​ണ്​ മാ​ലി​ന്യം നി​ക്ഷേ​പി​ക്കു​ന്ന കൊ​ട്ട​ക​ൾ നി​റ​ഞ്ഞു​ക​വി​ഞ്ഞ്​ റോ​ഡി​ൽ പ​ര​ന്നു​കി​ട​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ ദി​വ​സം മു​നി​സി​പ്പാ​ലി​റ്റി ശു​ചീ​ക​ര​ണ കാ​മ്പ​യി​ൻ ആ​രം​ഭി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും താ​മ​സ കേ​ന്ദ്ര​ങ്ങ​ളി​ൽ ഇ​പ്പോ​ഴും മാ​ലി​ന്യ​ക്കൂ​മ്പാ​ര​മാ​ണ്. വാ​ണി​ജ്യ കേ​ന്ദ്ര​ങ്ങ​ൾ ഇ​തി​ന​കം ഒ​രു​വി​ധം ക്ലീ​നാ​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:thanimagulfnews
News Summary - thanima-kuwait-gulfnews
Next Story