Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightത​നി​മ കു​വൈ​ത്ത്...

ത​നി​മ കു​വൈ​ത്ത് ‘സൗ​ഹൃ​ദ​ത്ത​നി​മ ഇ​ഫ്താ​ർ’

text_fields
bookmark_border
iftar meet inauguration by dr. musthafa al mosavi
cancel
camera_alt

ത​നി​മ കു​വൈ​ത്ത് ‘സൗ​ഹൃ​ദ​ത്ത​നി​മ ഇ​ഫ്താ​ർ’ ഡോ.​മു​സ്‌​ത​ഫ അ​ൽ മോ​സാ​വി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

കു​വൈ​ത്ത് സി​റ്റി: സാ​മൂ​ഹി​ക, സാം​സ്കാ​രി​ക കൂ​ട്ടാ​യ്മ​യാ​യ ത​നി​മ ഇ​ഫ്താ​ർ വി​രു​ന്നാ​യ ‘സൗ​ഹൃ​ദ​ത്ത​നി​മ’ യു​നൈ​റ്റ​ഡ് ഇ​ന്ത്യ​ൻ സ്കൂ​ളി​ൽ സം​ഘ​ടി​പ്പി​ച്ചു. കു​വൈ​ത്ത് ട്രാ​ൻ​സ്‌​പ്ലാ​ന്റ് സൊ​സൈ​റ്റി പ്ര​സി​ഡ​ന്റും ഓ​ർ​ഗ​ൻ പ്രോ​ക്രൂ​ട്ട്മെ​ന്റ് ത​ല​വ​നു​മാ​യ ഡോ. ​മു​സ്‌​ത​ഫ അ​ൽ മോ​സാ​വി മു​ഖ്യാ​തി​ഥി ആ​യി​രു​ന്നു. സൗ​ഹൃ​ദ​ത്ത​നി​മ ക​ൺ​വീ​ന​ർ ഹ​ബീ​ബു​ള്ള മു​റ്റീ​ച്ചൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രോ​ഗ്രാം ക​ൺ​വീ​ന​ർ ഡോ​മി​നി​ക് ആ​ന്റ​ണി സ്വാ​ഗ​തം ആ​ശം​സി​ച്ചു. ത​നി​മ ജ​ന​റ​ൽ ക​ൺ​വീ​ന​ർ ഷൈ​ജു പ​ള്ളി​പ്പു​റം ആ​മു​ഖ പ്ര​സം​ഗം ന​ട​ത്തി. ഡോ.​മു​സ്‌​ത​ഫ അ​ൽ​മോ​സാ​വി ഉ​ദ്ഘാ​ട​നം ചെ​യ്തു. കാ​രു​ണ്യ​ത്ത​നി​മ​യു​ടെ ഉ​ദ്ഘാ​ട​ന​വും നി​ർ​വ​ഹി​ച്ചു. കു​വൈ​ത്തി​ൽ നി​ന്നും ഉ​പ​രി​പ​ഠ​ന​ത്തി​നാ​യി നാ​ട്ടി​ലേ​ക്ക് പോ​കു​ന്ന എ​യ്ഞ്ച​ലി​ൻ ഷാ ​ജേ​ക്ക​ബ്, നെ​വി​ൻ ജോ​ൺ അ​ല​ക്സ്‌, ബ്ര​യാ​നാ തെ​രേ​സ തോ​മ​സ് എ​ന്നി​വ​ർ​ക്കു​ള്ള പു​ര​സ്‌​കാ​ര​ങ്ങ​ളും കൈ​മാ​റി. ഫാ.​ജോ​ൺ തു​ണ്ടി​യ​ത്ത് കോ​ർ എ​പ്പി​സ്കോ​പ്പ, കെ.​ആ​ർ.​അ​ജി, ഫൈ​സ​ൽ മ​ഞ്ചേ​രി എ​ന്നി​വ​ർ ഇ​ഫ്താ​ർ സ​ന്ദേ​ശം ന​ൽ​കി. ബി.​ഇ.​സ​ജ എ​ക്സേ​ഞ്ച് സി.​ഇ.​ഒ മാ​ത്യു വ​ർ​ഗീ​സ്, മെ​ട്രോ മെ​ഡി​ക്ക​ൽ ഗ്രൂ​പ് സി.​ഇ.​ഒ ഹം​സ പ​യ്യ​ന്നൂ​ർ, ഗ​ൾ​ഫ് അ​ഡ്വാ​ൻ​സ് ട്രേ​ഡി​ങ് ക​മ്പ​നി സി.​ഇ.​ഒ കെ.​എ​സ്. വ​ർ​ഗീ​സ് എ​ന്നി​വ​ർ ആ​ശം​സ അ​റി​യി​ച്ചു. സൗ​ഹൃ​ദ​ത്ത​നി​മ ജോ​യ​ന്റ് ക​ൺ​വീ​ന​ർ ടി. ​കെ. ഷം​സു​ദ്ദീ​ൻ ന​ന്ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Iftar meetRamadan 2024
News Summary - Thanima iftar meet
Next Story