തനിമ കുടുംബാംഗങ്ങൾ ഓണാഘോഷം സംഘടിപ്പിച്ചു
text_fieldsതനിമ ഓണാഘോഷ പരിപാടിയിൽനിന്ന്
കുവൈത്ത് സിറ്റി: പ്രമുഖ സാമൂഹിക സാംസ്കാരിക സംഘടനയായ തനിമ കുവൈത്ത് കുടുംബാംഗങ്ങൾ ഒത്തുചേർന്ന് ഓണം ആഘോഷിച്ചു. മാളവിക വിജേഷിന്റെ ഓണപ്പാട്ടുമായി ആരംഭിച്ച പരിപാടി കൺവീനർ ബിനോയ് എബ്രഹാമിന്റെ അധ്യക്ഷതയിൽ യു.എൽ.സി കമ്പനി മാനേജിങ് ഡയറക്ടർ മധു ഉദ്ഘാടനം ചെയ്തു. ജനറൽ കൺവീനർ ഷൈജു പള്ളിപ്പുറം, തനിമ മുൻ ജനറൽ കൺവീനർ ബാബുജി ബത്തേരി, ആശ്രയ തനിമ കൺവീനർ ജേക്കബ് വർഗീസ് എന്നിവർ സംസാരിച്ചു.
കുട്ടിത്തനിമ അംഗങ്ങളുടെ ഗാനനൃത്തങ്ങളും തനിമ ഹാർഡ്കോർ അംഗങ്ങളുടെ വിവിധ പരിപാടികളും അരങ്ങേറി. യു.കെയിലേക്ക് പ്രവാസജീവിതം മാറിയ മജു കരിപ്പാളിന്റെ സാന്നിധ്യം പരിപാടിക്ക് ഉണർവേകി. തനിമ കുവൈത്തിന്റെ ഓണത്തനിമയും 17ാം വടംവലി മാമാങ്കവും ഒക്ടോബർ 27ന് അബ്ബാസിയ കുവൈത്ത് ഇന്ത്യൻ സ്കൂളിൽ സംഘടിപ്പിക്കും. പെൺതനിമ കൺവീനർ ഉഷാ ദിലീപ് സ്വാഗതവും വിജേഷ് വേലായുധൻ നന്ദിയും പറഞ്ഞു.
തനിമ ഓണാഘോഷ പരിപാടിയിൽനിന്ന്
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

