കുടുംബ വ്യവസ്ഥ തകർക്കാനുള്ള ശ്രമങ്ങൾക്കെതിരെ ജാഗ്രത വേണം -സി.ടി. സുഹൈബ്
text_fieldsകെ.ഐ.ജി പൊതുസമ്മേളനത്തിൽ സി.ടി. സുഹൈബ് സംസാരിക്കുന്നു
കുവൈത്ത് സിറ്റി: കുടുംബ വ്യവസ്ഥയുടെ അടിവേരറുക്കുന്ന ലിബറലിസത്തിനും സാമൂഹിക ആരാജകത്തത്തിനുമെതിരെ ആശയ സമരം അനിവാര്യമാണെന്ന് നാഷനൽ ഫെഡറേഷൻ ഓഫ് യൂത്ത് മൂവ്മെന്റ് ചെയർമാൻ സി.ടി. സുഹൈബ്.
തണലാണ് കുടുംബം എന്ന തലക്കെട്ടിൽ കെ.ഐ.ജി കുവൈത്ത് നടത്തിവന്നിരുന്ന കാമ്പയിനിന് സമാപനം കുറിച്ചു സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
നവനാസ്തികതയും സാംസ്കാരിക ലിബറലിസവും മുന്നോട്ടുവെക്കുന്ന അതിവാദങ്ങളെ ഇസ്ലാമിന്റെ പവിത്രമായ കുടുംബ സങ്കൽപത്തിലൂടെയേ ചെറുക്കാൻ സാധിക്കൂ.
കെ.ഐ.ജി പൊതുസമ്മേളന സദസ്സ്
അതിനായി ജഗ്രതയോടെയുള്ള ശ്രമങ്ങൾ കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും അദ്ദേഹം പറഞ്ഞു. മസ്ജിദുൽ കബീർ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ കെ.ഐ.ജി ആക്റ്റിങ് പ്രസിഡന്റ് ഫൈസൽ മഞ്ചേരി അധ്യക്ഷത വഹിച്ചു. മിൻഹാൽ താജുദ്ദീൻ ഖിറാഅത്ത് നിർവഹിച്ചു.
ജനറൽ സെക്രട്ടറി ഫിറോസ് ഹമീദ് സ്വാഗതവും കാമ്പയിൻ ജനറൽ കൺവീനർ അൻവർ സഈദ് നന്ദിയും പറഞ്ഞു. കുവൈത്തിലെ മത സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖർ സമ്മേളനത്തിൽ സംബന്ധിച്ചു.
കുവൈത്തിലെ സാമൂഹിക സാംസ്കാരിക രംഗത്ത് നിറഞ്ഞുനിന്നിരുന്ന വ്യക്തിത്വവും കെ.ഐ.ജി മുൻ പ്രസിഡന്റുമായിരുന്ന പി.കെ. ജമാലിനെക്കുറിച്ച് തയാറാക്കിയ വിഡിയോ സദസ്സിൽ പ്രദർശിപ്പിച്ചു. പി.കെ. ജമാലിന്റെ മകൻ യാസിർ, സി.ടി. സുഹൈബ് എന്നിവർ അദ്ദേഹത്തെ അനുസ്മരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

