‘തണൽ’ ഓണാഘോഷ ഫ്ലയർ പ്രകാശനം
text_fieldsതണൽ കുവൈത്ത് പ്രവാസി അസോസിയേഷൻ ഓണാഘോഷ ഫ്ലയർ പ്രകാശനം ചെയ്യുന്നു
കുവൈത്ത് സിറ്റി: തണൽ കുവൈത്ത് പ്രവാസി അസോസിയേഷൻ ഓണാഘോഷ ഫ്ലയർ പ്രകാശനവും സമ്മാനകൂപ്പൺ ഉദ്ഘാടനവും മംഗഫ് ഡ്രീം ഹാളിൽ നടന്നു.
അസോസിയേഷൻ രക്ഷാധികാരി താഹ ചേറ്റുവ, പ്രസിഡന്റ് അജ്മൽ വേങ്ങര, സെക്രട്ടറി ആര്യ നിഷാന്ത് എന്നിവർ ചേർന്ന് ഫ്ലയർ പ്രകാശനം നടത്തി. ഓണാഘോഷ പ്രോഗ്രാം ജനറൽ കൺവീനർമാരായ ഷാനവാസ് ബഷീർ, കെ.വി. ജിനു, ട്രഷറർ അനന്തപദ്മനാഭൻ, മീഡിയ കോഓഡിനേറ്റർ സലീം സിറ്റി, അഡ്വവൈസറി ഇട്ടിച്ചൻ ആന്റണി, അബ്ബാസിയ യൂനിറ്റ് പ്രസിഡന്റ് ചിന്നു റോയി, അജിത്, ജിതിൻ, ഫഹഹീൽ യൂണിറ്റ് പ്രസിഡന്റ് വിനു കൊട്ടാരം, സെക്രട്ടറി, റാണി പുഷ്പാംഗദൻ, വൈസ് പ്രസിഡന്റ് കുമാരി ഷാജി, ചാരിറ്റി കോഓഡിനേറ്റർ ഷാലു തോമസ്, മഞ്ചു തുളസി, ജ്യോതി പാർവതി എന്നിവർ സന്നിഹിതരായി.
അബ്ബാസിയ, സാൽമിയ-ഫഹാഹീൽ യൂനിറ്റ് പ്രതിനിധികളും, അംഗങ്ങളും ചേർന്ന് സമ്മാനകൂപ്പൺ പ്രകാശനം ചെയ്തു. ആദ്യ കൂപ്പൺ അബ്ബാസിയ ട്രഷറർ അജിത്, അബ്ബാസിയ കൂപ്പൺ കോഓഡിനേറ്റർമാരായ സലീം സിറ്റി, ആര്യ നിഷാന്ത് എന്നിവരിൽ നിന്നും ഏറ്റുവാങ്ങി. ട്രഷറർ അനന്തപത്മനാഭൻ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

