തളിപ്പറമ്പ് കൂട്ടായ്മ ഫുട്ബാൾ ടൂർണമെന്റ് ഇന്ന്
text_fieldsകുവൈത്ത് സിറ്റി: അയൂബ് ഗാന്ധിയുടെ പേരിൽ ഓൾ കേരള സെവൻസ് ഫുട്ബാൾ ടൂർണമെന്റുമായി കുവൈത്ത് തളിപ്പറമ്പ് കൂട്ടായ്മ. ഒക്ടോബർ ആറിന് വൈകീട്ട് ഫഹാഹീൽ സൂഖ്സബ ഗ്രൗണ്ടിലാണ് മത്സരങ്ങൾ.
കുവൈത്തിലെ 16 ടീമുകൾ പങ്കെടുക്കും. സമൂഹ മാധ്യമങ്ങളിലെ സാന്നിധ്യവും ആവേശവുമായ സൽമാൻ കുറ്റിക്കോട് മുഖ്യാതിഥിയായി പങ്കെടുക്കും. കുവൈത്ത് മുൻ ദേശീയ താരവും മുൻ ഒളിമ്പിക്സ് താരവുമായ എൻജിനീയർ ഖാലിദ് അൽ മഷാൻ അൽ അത്വാനി, കുവൈത്ത് പാർലമെന്റ് മെംബർ ഹംദാൻ സാലേം അൽ ആസ്മി, കുവൈത്ത് അണ്ടർ 19 ഫുട്ബാൾ താരം ഖാലിദ് ബോഷൈബി, കണ്ണൂർ തളിപ്പറമ്പ് സ്വദേശിയും കുവൈത്ത് സയന്റിഫിക് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയന്റിഫിക് റിസർച് സെന്റർ ശാസ്ത്രജ്ഞനുമായ ഡോ. ജാഫർ അലി പാറോൽ, കെ.ടി.കെ ഫുട്ബാൾ കമ്മിറ്റി ചെയർമാൻ നാസർ തളിപ്പറമ്പ്, കൺവീനർ ജാബിർ, ട്രഷറർ റാഷിദ്, തളിപ്പറമ്പ് കൂട്ടായ്മ പ്രസിഡന്റ് റൗഫ്, ശിഹാബ് ബാർബീസ് എന്നിവരും പങ്കെടുക്കും.

