തലശ്ശേരി വെൽഫെയർ അസോസിയേഷൻ കുവൈത്ത് അവാർഡ് വിതരണം
text_fieldsതലശ്ശേരി വെൽഫെയർ അസോസിയേഷൻ കുവൈത്ത്
വിദ്യാഭ്യാസ അവാർഡ് വിതരണം
കുവൈത്ത് സിറ്റി: കുവൈത്തിലെ തലശ്ശേരി നിവാസികളുടെ കൂട്ടായ്മയായ തലശ്ശേരി വെൽഫെയർ അസോസിയേഷൻ എസ്.എസ്.എൽ.സി, പ്ലസ്ടു, ബിരുദം പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്ക് അവാർഡ് വിതരണവും അനുമോദനവും സംഘടിപ്പിച്ചു.
വൈസ് പ്രസിഡന്റ് മുഹമ്മദലി അധ്യക്ഷത വഹിച്ചു. മുഖ്യ രക്ഷാധികാരി ഹംസ മേലെക്കണ്ടി ഉദ്ഘാടനം ചെയ്തു.അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് സി. ഉബൈദുല്ല, പി.കെ. സുരേഷ് എന്നിവർ പ്രഭാഷണം നടത്തി. റമീസ് പാറൽ വിദ്യാർഥികൾക്ക് മോട്ടിവേഷൻ ക്ലാസ് നടത്തി.
തലശ്ശേരി വെൽഫെയർ അസോസിയേഷൻ ഭാരവാഹികളായ അമീർ മീത്തൽ, എൻ.കെ. നൗഷാദ്, അബ്ദുറഹ്മാൻ, സി.സി.ഒ. നാസർ എന്നിവർ പങ്കെടുത്തു. ഇശാൽ നൗഷാദ് ഖിറാഅത്ത് നടത്തി. ഡോ. നസ് വാൻ നിസാമുദ്ദീൻ സ്വാഗതവും അസ്ലം നന്ദിയും പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

