തലശ്ശേരി വെൽഫെയർ അസോസിയേഷൻ ഇഫ്താർ സംഗമം
text_fieldsതലശ്ശേരി വെൽഫെയർ അസോസിയേഷൻ ഇഫ്താർ സംഗമത്തിൽ അംഗങ്ങൾ
കുവൈത്ത് സിറ്റി: തലശ്ശേരി നിവാസികളുടെ സംഘടനയായ തലശ്ശേരി വെൽഫെയർ അസോസിയേഷൻ കുവൈത്ത് ഇഫ്താർ സംഗമം
ഖൈത്താനിലെ രാജധാനി ഹോട്ടലിൽ നടന്നു. മുഖ്യരക്ഷാധികാരി ഹംസ മേലേക്കണ്ടി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് തൻവീർ അധ്യക്ഷതവഹിച്ചു. താജുദ്ദീൻ മദീനി റമദാൻ പ്രഭാഷണം നടത്തി. ഡോ.അമീർ അഹ്മദ് ആശംസ നേർന്നു.
സംഘടനയുടെ ദൈനംദിന പ്രവർത്തനങ്ങളെ കുറിച്ചുള്ള ഡോക്യുമെന്ററി ചെയർമാൻ നിസാം നാലകത്ത് പ്രദർശിപ്പിച്ചു. സൈൻ അബ്ദുൽ ഷുക്കൂർ ഖിറാത്ത് നടത്തി. ജനറൽ സെക്രട്ടറി റഹീം, കെ.കെ. സത്താർ, റോഷൻ, സി.എൻ. അഷറഫ്, എൻ.കെ.യു. നൗഷാദ്, അബ്ദുറഹ്മാൻ, മുഹമ്മദലി, റിഷ്ദിൻ, ശുഹൈബ്, എ.കെ. നൗഷാദ്, വഹാബ്, ഷറഫുദ്ദീൻ, ഫവാസ്, നയിം, സൽമാൻ, ഷെയിൻ, ശരീഫ്, റിയാസ് എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. പ്രോഗ്രാം കൺവീനർ കെ. സത്താർ സ്വാഗതവും കെ. റാഫി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

