Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഭിന്നശേഷിക്കാർക്ക്...

ഭിന്നശേഷിക്കാർക്ക് തലശ്ശേരി കൂട്ടായ്മയുടെ വീൽചെയർ സമ്മാനം

text_fields
bookmark_border
ഭിന്നശേഷിക്കാർക്ക് തലശ്ശേരി കൂട്ടായ്മയുടെ വീൽചെയർ സമ്മാനം
cancel
camera_alt

തലശ്ശേരി വെൽഫെയർ അസോസിയേഷൻ വീൽചെയറുമായി ഭിന്നശേഷിക്കാർ

കുവൈത്ത് സിറ്റി: കുവൈത്തിലെ തലശ്ശേരി നിവാസികളുടെ കൂട്ടായ്മയായ തലശ്ശേരി വെൽഫെയർ അസോസിയേഷന്റെയും ഐസർ ഫൗണ്ടേഷന്റെയും സംയുക്താഭിമുഖ്യത്തിൽ ഭിന്നശേഷിക്കാർക്ക് നൂതന വീൽചെയറുകൾ വിതരണം ചെയ്തു. തലശ്ശേരി മുബാറക്ക് ഹൈസെക്കൻഡറി സ്കൂളിൽ ചടങ്ങ് ഗവൺമെന്റ് ഹോസ്പിറ്റൽ സൂപ്രണ്ട് വി.കെ. രാജീവ് ഉദ്ഘാടനം ചെയ്തു. അമീർ മീത്തൽ അധ്യക്ഷത വഹിച്ചു.

വൈസ് പ്രസിഡന്റ് പി.പി. ഫൈസൽ പ്രവർത്തനങ്ങളുടെ റിപ്പോർട്ട് അവതരിപ്പിച്ചു. വീൽചെയർ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് സി.സി. ഒ നാസർ ആശംസ നേർന്നു. ഐസർ മാനേജിംഗ് ട്രസ്റ്റി സ്ഥാപകൻ ഡോ.മുഹമ്മദ് ഷാമിൽമുഖ്യ അതിഥിയായി. റിട്ടയർ എക്സൈസ് കമ്മീഷണർ പി.കെ. സുരേഷ്,ഐസർ ഫൗണ്ടേഷൻ അസിസ്റ്റന്റ് സ്ഥാപക നജ്മുന്നിസ ശാമിൽ, പി.ഒ.ജാബിർ (പ്രസിഡന്റ് കെയർ ആൻഡ് ക്യൂർ ഫൗണ്ടേഷൻ), നസീം (ബൈറൂഹ ഫൗണ്ടേഷൻ), ഹസ്ന ടീച്ചർ ,ഷക്കീല ടീച്ചർ,ലതിക,മുഹമ്മദ് നിസാർ,വാർഡ് കൗൺസിലർ മാരായ അബ്ദുറഹ്മാൻ, നൂറ ടീച്ചർ, മുബാറക്ക് ഹൈസെക്കൻഡറി സ്കൂൾ ഹെഡ്മാസ്റ്റർ നിസാർ,കെ.പി,നിഷ, മുബാറക് ഹൈസ്കൂൾ മാനേജ്മെന്റ് കമ്മിറ്റി പ്രസിഡന്റ്‌ എ.കെ സക്കരിയ, തലശ്ശേരി വെൽഫെയർ അസോസിയേഷൻ കോർഡിനേറ്റർ ഷംസീർ എന്നിവർ പങ്കെടുത്തു.

തലശ്ശേരി വെൽഫെയർ അസോസിയേഷൻന്റെ ഉപഹാരം ഡോ. രാജീവിനു അമീർ മീത്തൽ, ഡോ.ഷാമിലിനു പി.പി ഫൈസൽ, എ.കെ. സകരിയക്ക് അസ്‌ലം അമ്പിലാട്ടിൽ എന്നിവർ മെമെന്റോ നൽകി ആദരിച്ചു. സി.സി.ഒ അബ്ദുൽ നാസർ സ്വാഗതവും വൈസ് പ്രസിഡന്റ് അസ്ലം നന്ദിയും പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newsThalasseryGulf NewsKuwait News
News Summary - Thalassery community gifts wheelchairs to differently-abled people
Next Story