Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രുചിവിഭവങ്ങളുടെ തീൻമേശയിലേക്ക്​ ഇനി ഒരു 'ഹായ്​' ദൂരം

text_fields
bookmark_border
വാട്​സാപിൽ ഭക്ഷണം ഒാർഡർ ചെയ്യാവുന്ന പദ്ധതിയുമായി 'തക്കാര' റെസ്​റ്റാറൻറ്​
രുചിവിഭവങ്ങളുടെ തീൻമേശയിലേക്ക്​ ഇനി ഒരു ഹായ്​ ദൂരം
cancel

കുവൈത്ത്​ സിറ്റി: കൊതിയൂറുന്ന രുചിവിഭവങ്ങളുടെ തീൻമേശയിലേക്ക്​ ഇനി ഒരു 'ഹായ്​' ദൂരം മാത്രം. സ്വാദിഷ്​ടമായ ഭക്ഷണം കഴിക്കാൻ ഇനി നല്ല റെസ്​റ്റാറൻറുകൾ തേടി അലയേണ്ട. വാട്​സാപിലൂടെ ഒാർഡർ നൽകിയാൽ ഭക്ഷ്യ വിഭവങ്ങൾ വീട്ടിലെത്തിക്കുന്ന പദ്ധതിക്ക്​ തുടക്കം കുറിച്ചിരിക്കുകയാണ്​ കുവൈത്തിലെ പ്രമുഖ റെസ്​റ്റാറൻറ്​ ഗ്രൂപ്പായ 'തക്കാര'.

തക്കാര ഫഹാഹീൽ (98766801), തക്കാര സാൽമിയ (98766802), തക്കാര ഫർവാനിയ (98766803), തക്കാര ദജീജ്​ (98766804), തക്കാര അബ്ബാസിയ (98766806) എന്നീ വാട്​സാപ്​ നമ്പറുകളി​ലേക്ക് മെസേജ് അയച്ചാൽ മെനു ലഭിക്കും. തുടർന്ന്​ വാട്​സാപിലൂടെ തന്നെ ഒാർഡർ ചെയ്യാവുന്നതാണ്​. ഇത് കൂടാതെ തക്കാരയുടെ ഓൺലൈൻ ആപ്ലിക്കേഷൻ IOSൽ നിന്നും Android ൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ്.

വാട്​സാപ്​ ഒാർഡറിങ്​ സംവിധാനം കോവിഡ് പ്രോ​േട്ടാകോൾ പ്രകാരം നടന്ന ലളിതമായ ചടങ്ങിൽ ലുലു ഹൈപ്പർ ഡയറക്ടർ മുഹമ്മദ്​ ഹാരിസ്, തക്കാര ഗ്രൂപ്പ് ഡയറക്ടർ അഷ്‌റഫ് അയ്യൂർ, അക്കൗണ്ട്സ് മാനേജർ അബ്​ദുൽ റഊഫ് എന്നിവരുടെ സാന്നിധ്യത്തിൽ പ്രകാശനം ചെയ്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story