കെട്ടിടങ്ങളിൽനിന്ന്​ തക്​ബീർ ധ്വനികൾ, ഫർവാനിയയിൽ പൊലീസ്​ വലയം

  • ഇൗജിപ്​ഷ്യൻ പൗരന്മാരാണ്​ പ്രധാനമായും ഇതിന്​ പി​ന്നിലെന്ന്​ സൂചന

21:58 PM
23/03/2020

കു​വൈത്ത്​ സിറ്റി: ഫർവാനിയയിൽ തിങ്കളാഴ്​ച രാത്രി കെട്ടിടങ്ങളിൽനിന്ന്​ താമസക്കാർ കൂട്ടത്തോടെ തക്​ബീർ ധ്വനികൾ മുഴക്കി. രാജ്യവ്യാപക കർഫ്യൂ ആരംഭിച്ച്​ രണ്ടാം ദിവസമാണ്​ ഫർവാനിയ, ഖൈത്താൻ ഭാഗങ്ങളിൽ നിരവധി കെട്ടിടങ്ങളിലെ താമസക്കാർ ബാൽക്കണിയിൽ വന്ന്​ തക്​ബീർ (ദൈവ പ്രകീർത്തനം) മുഴക്കിയത്​.

ഞായറാഴ്​ച ഇന്ത്യൻ പ്രധാനമന്ത്രിയുടെ ജനത കർഫ്യൂ ആഹ്വാനത്തി​​​​െൻറ പശ്ചാത്തലത്തിൽ കുവൈത്തിലെ ചില ഭാഗങ്ങളിൽ ഇന്ത്യക്കാർ വൈകുന്നേരം കൈകൊട്ടുകയും പാത്രം കൊട്ടി ശബ്​ദമുണ്ടാക്കുകയും ചെയ്​തിരുന്നു. പ്രത്യേക ആഹ്വാനം പുറത്തുവരാതെ ജനം കൂട്ടത്തോടെ തക്​ബീർ മുഴക്കിയത്​ ആദ്യം ഒരുവിഭാഗം ജനങ്ങളിൽ അമ്പരപ്പുളവാക്കി.

പൊലീസ്​ പ്രദേശത്ത്​ വലയം ചെയ്​തിട്ടുണ്ട്​. ഇൗജിപ്​ഷ്യൻ പൗരന്മാരാണ്​ തക്​ബീർ മുഴക്കുന്നതെന്നാണ്​ സൂചന. കർഫ്യൂ കാരണം റോഡുകൾ വിജനമാണ്​. ആരും പുറത്തിറങ്ങുന്നില്ല. ഇതുവരെയുള്ള വിവരങ്ങളനുസരിച്ച്​ പൊലീസ്​ കെട്ടിടങ്ങളുടെ അകത്ത്​ കയറിയിട്ടില്ല. സമാധാനമായിരിക്കാൻ പൊലീസ്​ വാഹനത്തിൽ അനൗൺസ്​മ​​​െൻറ്​ നടത്തുന്നുണ്ട്​്​.

Loading...
COMMENTS