കഴിഞ്ഞവർഷം തായ്ലൻഡ് സന്ദർശിച്ചത് 70,000 കുവൈത്തികൾ
text_fieldsകുവൈത്ത് സിറ്റി: കഴിഞ്ഞവർഷം 70000 കുവൈത്തികൾ വിനോദസഞ്ചാര വിസകളിൽ തായ്ലൻഡിലെത്തിയതായി വിദേശകാര്യമന്ത്രാലയത്തിലെ കോൺസുലേറ്റ്കാര്യ അസിസ്റ്റൻറ് അണ്ടർ സെക്രട്ടറി സാമി അൽ ഹംദ് പറഞ്ഞു. കുവൈത്ത്-തായ്ലൻഡ് കോൺസുലേറ്റുകൾ സംഘടിപ്പിച്ച സംയുക്ത ചർച്ചാ സമ്മേളനത്തോടനുബന്ധിച്ച് കുവൈത്ത് വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
തായ്ലൻഡിൽ സന്ദർശക വിസകളിൽ കുവൈത്തികൾക്ക് താമസിക്കാൻ സാധിക്കുന്നതിെൻറ കാലപരിധി അധികരിപ്പിക്കണമെന്ന ആവശ്യം കുവൈത്ത് മുന്നോട്ടുവെച്ചു. തായ്ലൻഡിൽ കുവൈത്തികൾക്കും തിരിച്ചും സുരക്ഷിതമായ ജീവിതസാഹചര്യം ഉറപ്പുവരുത്താൻ ഹോട്ട്ലൈൻ സംവിധാനം സ്ഥാപിക്കാൻ ധാരണയായി. തായ്ലൻഡിൽ സന്ദർശനത്തിനെത്തിയ ചില കുവൈത്തികൾക്ക് അടുത്തിടെ ആക്രമണം നേരിടേണ്ടിവന്ന പശ്ചാത്തലത്തിലാണിത്.
അതിനിടെ, കുവൈത്തികൾക്ക് തായ്ലൻഡിലേക്കുള്ള വിസാ നടപടികളിൽ കൂടുതൽ ഇളവ് പ്രഖ്യാപിക്കുമെന്ന് തായ് സംഘം മേധാവി ശാത്റി അർജാനം പറഞ്ഞു. പെട്രോളിയം മേഖലകളിലുൾപ്പെടെ ജോലി ചെയ്യുന്ന 2000 തായ്ലൻഡുകാരാണ് കുവൈത്തിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
