ടിഫാക്ക് കപ്പ് സീസൺ -2 ;എഫ്.സി സ്പാർക്സിന് കിരീടം
text_fieldsടിഫാക്ക് കപ്പ് സീസൺ -2 കിരീടം നേടിയ എഫ്.സി സ്പാർക്സ് ടീം
കുവൈത്ത് സിറ്റി: ട്രാവൻകൂർ ഫുട്ബാൾ അസോസിയേഷൻ കുവൈത്ത് (ടിഫാക്ക്) സംഘടിപ്പിച്ച ഓൾ ഇന്ത്യ സെവൻ ഫുട്ബാൾ ടൂർണമെന്റിൽ എഫ്.സി.സ്പാർക്സ് ടീം ജേതാക്കൾ. വൈ.എസ്.എ ടീമിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് കിരീടനേട്ടം.
മിഷറഫ് ഗ്രൗണ്ടിൽ നടന്ന ചാമ്പ്യൻഷിപ്പിൽ 16 ടീമുകൾ പങ്കെടുത്തു. ലൂസേഴ്സ് ഫൈനലിൽ ടോസിലൂടെ ജെഴ്സൺ ടിഫാക്ക് മൂന്നാം സ്ഥാനം കരസ്ഥമാക്കി. അൽ ഹൈതം കേരള ചാലഞ്ചേഴ്സ് ഫെയർ പ്ലേ അവാർഡ് കരസ്ഥമാക്കി.
എഫ്.സി.സ്പാർക്സിന്റെ സിദ്ധു ടൂർണമെന്റിലെ ടോപ് സ്കോററായും, മികച്ച കളിക്കാരനായും തിരഞ്ഞെടുക്കപ്പെട്ടു. എഫ്.സി.സ്പാർക്സിന്റെ സ്റ്റീഫൻ മികച്ച ഡിഫൻഡറായും, വൈ.എസ്.എ യുടെ മിന്‍ഹാജ് മികച്ച ഗോൾ കീപ്പറായും തിരഞ്ഞെടുക്കപ്പെട്ടു. വിജയികൾക്ക് ഡോ.ശങ്കരനാരായണൻ, സരിത ഹരിപ്രസാദ്, ജയകൃഷ്ണ കുറുപ്പ്, റഹീൽ എന്നിവർ ട്രോഫികൾ കൈമാറി. ടിഫാക്ക് ജനറൽ സെക്രട്ടറി മെർവിൻ വർഗീസ് സ്വാഗതവും ട്രഷറർ ബിജു ടൈറ്റസ് നന്ദിയും പറഞ്ഞു. ഉദ്ഘാടന ചടങ്ങിൽ ടിഫാക്ക് പ്രസിഡന്റ് ഹരിപ്രസാദ് മണിയൻ അധ്യക്ഷത വഹിച്ചു.
വോയ്സ് കുവൈത്ത്, ട്രാക്ക് ചെയർമാൻ പി.ജി. ബിനു, ബിലാൽ മീരാൻ, രമേശ് നായർ, സലിത് ശശിധരൻ, അൽ നാഹിൽ ഇന്റർനാഷനൽ ക്ലിനിക് അഡ്മിനിസ്ട്രേഷൻ മാനേജർ വിജിത്ത് വി.നായർ എന്നിവർ ടീമുകൾക്ക് ആശംസകൾ നേർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

