ടെക്സസ് കുവൈത്ത് ഓണം ഈദ് സംഗമം ഫ്ലയർ പ്രകാശനം
text_fieldsടെക്സസ് കുവൈത്ത് ഓണം ഈദ് സംഗമം ഫ്ലയർ പ്രകാശനം
കുവൈത്ത് സിറ്റി: തിരുവനന്തപുരം ജില്ല പ്രവാസി സംഘടന ടെക്സാസ് കുവൈത്ത് ഓണം ഈദ് സംഗമം ഫ്ലയർ പ്രകാശനം ചെയ്തു.
ഒക്ടോബർ 21ന് അബ്ബാസിയ യുനൈറ്റഡ് ഇന്ത്യൻ സ്കൂളിലാണ് പരിപാടി. രാവിലെ 10 മുതൽ നടക്കുന്ന പരിപാടിയിൽ പ്രശസ്ത സിനിമ പിന്നണി ഗായകരായ ഇഷാൻ ദേവ്, അഖില ആനന്ദ് എന്നിവർ നയിക്കുന്ന ഗാനമേള, വിവിധ കലാസാംസ്കാരിക പരിപാടികൾ എന്നിവ നടക്കും. 'തിരുവോണപ്പുലരിയിൽ ഈദിൻ മുഹബ്ബത്ത്' എന്നപേരിലാണ് ആഘോഷം.
പരിപാടിയുടെ ഫ്ലയർ പ്രകാശനം ടെക്സസ് പ്രസിഡന്റ് ജിയാഷ് അബ്ദുൽ കരീം രക്ഷാധികാരി അരുൺ രാജഗോപാലിനു നൽകി നിർവഹിച്ചു. ജനറൽ സെക്രട്ടറി ബിജു സ്റ്റീഫൻ, സാൽമിയ ഏരിയ കൺവീനർ ബിജു പാലോട്, ദിവ്യ, ഹാഷിം, എക്സിക്യൂട്ടിവ് മെംബർ ജോണി കുമാർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

