Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ടെക്സാസ് ഓണം - ഈദ് സംഗമം

text_fields
bookmark_border
ടെ​ക്സാ​സ് ഓ​ണം-​ഈ​ദ് സം​ഗ​മം
cancel
camera_alt

ടെ​ക്സാ​സ് ഓ​ണം-​ഈ​ദ് സം​ഗ​മം ഡോ. ​സു​സോ​വാ​ന സു​ജി​ത് നാ​യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

കുവൈത്ത് സിറ്റി: തിരുവനന്തപുരം ജില്ല പ്രവാസി സംഘടനയായ ടെക്സാസ് കുവൈത്തിന്റെ 'തിരുവോണപ്പുലരിയിൽ ഈദിന് മുഹബത്' ഓണം ഈദ് സംഗമം മെഡിക്കൽ ഓങ്കോളജിസ്റ്റ് ഡോ. സുസോവാന സുജിത് നായർ ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് ജിയാഷ്‌ അബ്ദുൽ കരീം അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ബിജു സ്റ്റീഫൻ സ്വാഗതവും ട്രഷറർ അനിരുദ്ധൻ നന്ദിയും പറഞ്ഞു.

കുട കൺവീനർ ചെസ്സിൽ രാമപുരം, അൽമുല്ല ജനറൽ മാനേജർ ഫിലിപ്പ് കോശി, അഡ്വൈസറി ബോർഡ് അംഗം ജയകുമാർ തുടങ്ങി സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖർ ആശംസകൾ അർപ്പിച്ചു.കൊറോണ കാലഘട്ടത്തിൽ ആതുരസേവനരംഗത്ത് പ്രവർത്തിച്ച തിരുവനന്തപുരം ജില്ലക്കാരായ നാല്പതോളം ആരോഗ്യ പ്രവർത്തകരെ ചടങ്ങിൽ ആദരിച്ചു.

കുവൈത്ത് പൊലീസ് സൂപ്രണ്ട് ഹംദാൻ സയീദ് ടെക്സാസിന്റെ സ്നേഹോപകരമായ മെമന്റോ നൽകി. പിന്നണി ഗായകരായ ഇഷാൻ ദേവ്, അഖില ആനന്ദ്, കുവൈത്തിലെ ഗായകരായ റാഫി കല്ലായി, രോഹിത്, അൻവർ സാരംഗ് തുടങ്ങിയവരുടെ ഗാനമേള, തിരുവാതിരകളി, മാപ്പിളപ്പാട്ട്, സിനിമാറ്റിക് ഡാൻസ്, കോമഡി സ്കിറ്റ് എന്നിവ ശ്രദ്ധേയമായി. ഓണസദ്യയും ഒരുക്കി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Texas Onam - Eid celebration
Next Story