ടെക്സാസ് കുവൈത്ത് പിക്നിക് സംഘടിപ്പിച്ചു
text_fieldsടെക്സാസ് കുവൈത്ത് പിക്നിക്കിൽ അംഗങ്ങൾ
കുവൈത്ത് സിറ്റി: തിരുവനന്തപുരം ജില്ല പ്രവാസി സംഘടന ടെക്സാസ് കുവൈത്ത് കബ്ദ് ഷാലയിൽ അംഗങ്ങൾക്കായി പിക്നിക് സംഘടിപ്പിച്ചു. വടംവലി, പാട്ട്, ഡാൻസ് തുടങ്ങി കുട്ടികൾക്കും മുതിർന്നവർക്കുമായി നിരവധി കലാകായിക പരിപാടികൾ സംഘടിപ്പിച്ചു. പുരുഷന്മാരുടെ വടംവലി മത്സരത്തിൽ മംഗഫ് യൂനിറ്റും വനിതകളുടെ മത്സരത്തിൽ സാൽമിയ യൂനിറ്റും വിജയികളായി. അംഗങ്ങൾക്കുള്ള ഐഡി കാർഡ് വിതരണവും നടന്നു. പ്രസിഡന്റ് ജിയാഷ് അബ്ദുൽ കരീം അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ജോർജ് സ്വാഗതം പറഞ്ഞു. പ്രോഗ്രാം കൺവീനർമാരായ ജോണികുമാർ, അനിൽരാജ്, ഉപദേശക അംഗം ജയകുമാർ എന്നിവർ ആശംസ അറിയിച്ചു. ലിൻസി ജോർജ് പ്രോഗ്രാം നിയന്ത്രിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

