ടെക്സാസ് കുവൈത്ത് ഓണം-ഈദ് സംഗമം ഇന്ന്
text_fieldsടെക്സാസ് കുവൈത്ത് ഓണം- ഈദ് സംഗമത്തിൽ പങ്കെടുക്കുന്നതിനായി കുവൈത്തിലെത്തിയ സംഘത്തിന് നൽകിയ സ്വീകരണം
കുവൈത്ത് സിറ്റി: തിരുവനന്തപുരം ജില്ല പ്രവാസി അസോസിയേഷൻ ടെക്സാസ് കുവൈത്തിന്റെ ഓണം- ഈദ് സംഗമമായ 'തിരുവോണപ്പുലരിയിൽ ഈദിൻ മുഹബത്ത്' ആഘോഷം വെള്ളിയാഴ്ച അബ്ബാസിയ യുനൈറ്റഡ് ഇന്ത്യൻ സ്കൂളിൽ നടക്കും. പരിപാടിയിൽ പങ്കെടുക്കുന്നതിനായി നാട്ടിൽനിന്നെത്തിയ കലാസംഘത്തെ കുവൈത്ത് വിമാനത്താവളത്തിൽ സ്വീകരിച്ചു. പ്രശസ്ത പിന്നണി ഗായകരായ ഇഷാൻ ദേവും അഖില ആനന്ദും നയിക്കുന്ന ഗാനമേളയും മറ്റ് വിവിധ പരിപാടികളും ഉണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

