ടെക്സാസ് കുവൈത്ത് ഓണം-ഈദ് സംഗമം
text_fieldsടെക്സാസ് കുവൈത്ത് അംഗങ്ങൾ ഓണം-ഈദ് സംഗമത്തിൽ
കുവൈത്ത് സിറ്റി: തിരുവനന്തപുരം ജില്ല പ്രവാസി അസോസിയേഷൻ (ടെക്സാസ് കുവൈത്ത്) ഓണം-ഈദ് സംഗമം സംഘടിപ്പിച്ചു. കബ്ദ് ഷാലയിൽ നടന്ന സംഗമത്തിൽ പ്രസിഡന്റ് ജിയാഷ് അബ്ദുൽ കരീം അധ്യക്ഷത വഹിച്ചു. അംഗങ്ങളുടെ ക്ഷേമത്തിനായി നടപ്പിലാക്കുന്ന ഇൻവെസ്റ്റ്മെന്റ് പദ്ധതിയുടെ രൂപരേഖ അദ്ദേഹം അവതരിപ്പിച്ചു.
രക്ഷാധികാരി അരുൺ രാജഗോപാൽ, എക്സിക്യൂട്ടിവ് അംഗങ്ങളായ ജോണി കുമാർ, സുമേഷ് സുധാകരൻ, ബിജു പാലോട്, അനിൽ രാജ്, ലിൻസി എന്നിവർ ആശംസ അറിയിച്ചു. പ്രോഗ്രാം ജനറൽ സെക്രട്ടറി ജോർജ് സ്വാഗതവും കൺവീനർ ജയകുമാർ നന്ദിയും പറഞ്ഞു. അംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും, വടംവലി മത്സരവും നടന്നു. ഓണസദ്യയും ഒരുക്കിയിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

