ടെക്സാസ് കുവൈത്ത് ഇഫ്താർ സംഗമം സംഘടിപ്പിച്ചു
text_fieldsകുവൈത്ത് സിറ്റി: തിരുവനന്തപുരം ജില്ല പ്രവാസി സംഘടന ടെക്സാസ് കുവൈത്ത് ഇഫ്താർ സംഗമം സംഘടിപ്പിച്ചു. പ്രസിഡൻറ് ജിയാഷ് അബ്ദുൽ കരീം അധ്യക്ഷത വഹിച്ചു.
അൽ ഇസ്സ ഗ്രൂപ് ഡെപ്യൂട്ടി ജനറൽ മാനേജർ അനീഷ് നായർ ഉദ്ഘാടനം ചെയ്തു. ആബിദ് മൗലവി അൽ ഖാസിമി റമദാൻ സന്ദേശം നൽകി.
രക്ഷാധികാരി അരുൺ രാജഗോപാൽ, പ്രോഗ്രാം കോഓഡിനേറ്റർ ഹരീഷ് കുമാർ, ഉപദേശക സമിതി അംഗങ്ങളായ റെക്സി വില്യംസ്, ജയകുമാർ എന്നിവരും വിവിധ സംഘടന ഭാരവാഹികളും സംസാരിച്ചു.
ജനറൽ സെക്രട്ടറി ബിജു സ്റ്റീഫൻ സ്വാഗതവും ട്രഷറർ സന്ദീപ് നായർ നന്ദിയും പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

