ടെക്സാസ് കുവൈത്ത് മാനവ സൗഹൃദ ഇഫ്താർ സംഗമം
text_fieldsടെക്സാസ് കുവൈത്ത് ഇഫ്താർ സംഗമത്തിൽ ആബിദ് അൽ ഖാസ്മി സംസാരിക്കുന്നു
കുവൈത്ത് സിറ്റി: തിരുവനന്തപുരം ജില്ല പ്രവാസി അസോസിയേഷൻ (ടെക്സാസ്) കുവൈത്ത് മാനവ സൗഹൃദ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. അബ്ബാസിയ അസ്പയർ ഇന്ത്യൻ സ്കൂളിൽ നടന്ന പരിപാടിയിൽ പ്രസിഡന്റ് ജിയാഷ് അബ്ദുൽ കരീം അധ്യക്ഷത വഹിച്ചു. ആബിദ് അൽ ഖാസ്മി മുഖ്യ പ്രഭാഷണം നടത്തി.
ജനറൽ സെക്രട്ടറി ജോർജ്, രക്ഷാധികാരി അരുൺ രാജഗോപാൽ, ‘കുട’ ജനറൽ കൺവീനറായ മാർട്ടിൻ മാത്യൂ, എറണാകുളം അസോസിയേഷൻ ജനറൽ സെക്രട്ടറി തങ്കച്ചൻ ജോസഫ്, ഫ്രണ്ട്സ് ഓഫ് കണ്ണൂർ പ്രതിനിധി പ്രമോദ്, തൃശൂർ അസോസിയേഷൻ പ്രസിഡന്റ് സ്റ്റീഫൻ ദേവസി, അനിൽ പി അലക്സ്, കൃഷ്ണകുമാർ വട്ടിയൂർക്കാവ്, ഹരി ചെങ്ങന്നൂർ, പി.എം.നായർ എന്നിവർ ആശംസ നേർന്നു. പ്രോഗ്രാം കൺവീനർ ജയകുമാർ സ്വാഗതവും ട്രഷറർ കനകരാജൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

