ഹവല്ലിയിലും സൽമിയയിലും പരിശോധന
text_fieldsഉദ്യോഗസ്ഥർ പരിശോധനയിൽ
കുവൈത്ത് സിറ്റി: വ്യാജ ഉൽപന്നങ്ങൾ കണ്ടെത്തൽ, ഉപഭോക്തൃ സംരക്ഷണം ഉറപ്പുവരുത്തൽ എന്നിവയുടെ ഭാഗമായി ഷോപ്പുകളിൽ വാണിജ്യ വ്യവസായ മന്ത്രാലയം പരിശോധന തുടരുന്നു. ഷോപ്പുകളിൽനിന്ന് വലിയ അളവിൽ വ്യാജ ഉൽപന്നങ്ങൾ പിടികൂടുകയും ഒരു വെയർഹൗസ് അടപ്പിക്കുകയും ചെയ്തു.
ഹവല്ലിയിൽ രണ്ട് പ്രധാന കേസുകളിൽ നിയമലംഘകർക്കെതിരെ ഉടനടി അടച്ചുപൂട്ടലും മറ്റുനടപടിയും സ്വീകരിച്ചു. സാൽമിയ പ്രദേശത്തെ ഒരു വെയർഹൗസിൽ അനധികൃതമായി ഉപയോഗിച്ച ടയറുകൾ വിൽപ്പന നടത്തുന്നതായി കണ്ടെത്തി. തുടർന്ന് വെയർഹൗസ് ഉടൻ അടച്ചുപൂട്ടാനും കേസ് കമേഴ്സ്യൽ പ്രോസിക്യൂഷന് റഫർ ചെയ്യാനും തീരുമാനിച്ചു.
വ്യാപാരമുദ്ര നിയമങ്ങൾ ലംഘിച്ച് വിൽക്കുന്ന വ്യാജ ലോഗോ ഉപയോഗിച്ചുള്ള വസ്ത്രങ്ങൾ, ബാഗുകൾ, ഷൂസ്, അനുബന്ധ ഉപകരണങ്ങൾ എന്നിവയുൾപ്പെടെ നിരവധി വ്യാജ വസ്തുക്കൾ കണ്ടെത്തിയതിനെ തുടർന്ന് ഒരു വസ്ത്ര ഷോപ്പും അടച്ചുപൂട്ടി. വാണിജ്യ തട്ടിപ്പുകൾ തടയുന്നതിനും ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനും പരിശോധന തുടരുമെന്നും വാണിജ്യ വ്യവസായ മന്ത്രാലയം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

