വീണ്ടും തീവ്രവാദി വേട്ട; ഐ.എസ് ബന്ധം സംശയിക്കുന്ന കുവൈത്തി അറസ്റ്റിൽ
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിലെ സുപ്രധാന കേന്ദ്രം ലക്ഷ്യമിട്ട് നടത്തിയ തീവ്രവാദ ഗൂഢാലോചന സ്റ്റേറ്റ് സെക്യൂരിറ്റി സർവിസ് പരാജയപ്പെടുത്തി.
ഐ.എസ് ബന്ധമുണ്ടെന്ന് സംശയിക്കുന്ന കുവൈത്ത് പൗരനെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പ്രതി നേരത്തെ ഐസിസിൽ ചേർന്നിരുന്നെന്നും സ്ഫോടകവസ്തുക്കളും ഡ്രോണുകളും നിർമ്മിക്കുന്നതിൽ പരിശീലനം നേടിയിരുന്നെന്നും അന്വേഷണത്തിൽ കണ്ടെത്തി. സുപ്രധാന കേന്ദ്രം ലക്ഷ്യമിട്ട് ഉപയോഗിക്കാനായി പ്രതി ഡ്രോൺ നിർമ്മിച്ചതായും അധികൃതർ അറിയിച്ചു. പ്രതിയെ നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറിയതായും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തിന്റെ സുരക്ഷക്ക് ഭീഷണിയാകുന്ന തീവ്രവാദ പ്രവർത്തനങ്ങൾ കണ്ടെത്താനും തടയാനുമുള്ള നിരീക്ഷണം ശക്തമായി തുടരുമെന്നും മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ദിവസം ഐ.എസുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന രണ്ട് കൗമാരക്കാരെ അധികൃതർ പിടികൂടിയിരുന്നു. ഇവർ ആരാധനാലയത്തിൽ സ്ഫോടനം നടത്താൻ പദ്ധതിയിട്ടിരുന്നതായാണ് അധികൃതർ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

