Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightതീവ്രവാദ ബന്ധം: രണ്ട്...

തീവ്രവാദ ബന്ധം: രണ്ട് കൗമാരക്കാർ അറസ്റ്റിൽ

text_fields
bookmark_border
തീവ്രവാദ ബന്ധം:  രണ്ട് കൗമാരക്കാർ അറസ്റ്റിൽ
cancel

കുവൈത്ത് സിറ്റി: കുവൈത്തിൽ ഐ.എസുമായി ബന്ധമുള്ളവരെന്ന് ആരോപിക്കപ്പെടുന്ന രണ്ട് പ്രായപൂർത്തിയാകാത്തവരെ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. സ്ഫോടകവസ്തുക്കൾ നിർമിക്കുന്നതിൽ പരിശീലനം നേടിയ ഇവർ ഒരു ആരാധനാലയം ലക്ഷ്യമിട്ട് ആക്രമണത്തിന് തയാറെടുക്കുകയായിരുന്നുവെന്നാണ് അധികൃതർ പറയുന്നത്. സ്റ്റേറ്റ് സെക്യൂരിറ്റി സർവിസിന്റെ നിരീക്ഷണത്തിനും അന്വേഷണത്തിനും പിന്നാലെയാണ് അറസ്റ്റ്. ഇരുവർക്കുമെതിരെ നിയമനടപടികൾ സ്വീകരിച്ച് ജുവനൈൽ പ്രോസിക്യൂഷന് കൈമാറിയതായി മന്ത്രാലയം അറിയിച്ചു.

സമൂഹത്തിന്റെ സുരക്ഷക്ക് ഭീഷണിയാകുന്ന പ്രവർത്തനങ്ങൾക്കെതിരെ ശക്തമായ നടപടി തുടരുമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. കുട്ടികളുടെ സമൂഹ മാധ്യമ ഉപയോഗം രക്ഷിതാക്കൾ ശ്രദ്ധിക്കണമെന്നും നിയമവിരുദ്ധ ആശയങ്ങളുടെ അപകടങ്ങളെക്കുറിച്ച് അവരെ ബോധവത്കരിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. കൗമാരക്കാരെയും യുവാക്കളെയും വഴിതെറ്റിച്ച് തെറ്റായ ആശയങ്ങളിലും നിയമവിരുദ്ധ പ്രവർത്തനങ്ങളിലും വ്യാപൃതരാക്കാൻ അന്തർദേശീയ തലത്തിൽ ഛിദ്രശക്തികൾ ബോധപൂർവ ശ്രമം നടത്തുന്നതായും സമൂഹത്തിന്റെ സുരക്ഷയും നല്ല ഭാവിയും കരുതി എല്ലാവരും ജാഗ്രത പാലിക്കണമെന്നും സംശയ സാഹചര്യങ്ങൾ ശ്രദ്ധയിൽ പെട്ടാൽ അധികൃതരെ അറിയിക്കണമെന്നും ആഭ്യന്തര മന്ത്രാലയം അഭ്യർഥിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Security Forcesterrorismarrested
News Summary - തീവ്രവാദ ബന്ധം: രണ്ട് കൗമാരക്കാർ അറസ്റ്റിൽ
Next Story