Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഫൈലകയുടെ പൈതൃകത്തിലേക്ക് വിരൽചൂണ്ടി ടെറാകോട്ട പ്രതിമ പ്രദർശനം

text_fields
bookmark_border
വേനൽക്കാല സാംസ്കാരിക ഉത്സവ ഭാഗമായാണ് അവന്യൂസ് മാളിൽ ‘ഹെല്ലെനിസ്റ്റിക് ടെറാക്കോട്ട ഫിഗറൈൻ’ പ്രദർശനം നടത്തുന്നത്
ഫൈലകയുടെ പൈതൃകത്തിലേക്ക് വിരൽചൂണ്ടി ടെറാകോട്ട പ്രതിമ പ്രദർശനം
cancel

കുവൈത്ത് സിറ്റി: കുവൈത്തിന്റെ സാംസ്കാരിക-ചരിത്ര പൈതൃകത്തിലേക്ക് വെളിച്ചം വീശി ഫൈലക ദ്വീപിൽ നിന്ന് കണ്ടെത്തിയ ടെറാക്കോട്ട പ്രതിമകളുടെയും മാതൃകകളുടെയും പ്രദർശനം. 18-ാമത് വേനൽക്കാല സാംസ്കാരിക ഉത്സവ ഭാഗമായാണ് അവന്യൂസ് മാളിൽ ‘ഹെല്ലെനിസ്റ്റിക് ടെറാക്കോട്ട ഫിഗറൈൻ’ എന്ന പേരിൽ പ്രദർശനം സംഘടിപ്പിക്കുന്നത്.




ഹെല്ലെനിസ്റ്റിക് കാലഘട്ടത്തിൽ (ബി.സി 280-150) ഇക്കറോസ് എന്നറിയപ്പെട്ടിരുന്ന ഫൈലകയിൽനിന്ന് ശേഖരിച്ച് അപൂർവ ശിൽപങ്ങളാണ് പ്രദർശനത്തിലുള്ളത്. മൂന്ന് ദിവസം നീളുന്ന ഈ പ്രദർശനത്തിൽ സന്ദർശകർക്ക് സുപ്രധാന ചരിത്ര കാലഘട്ടത്തിലെ ഫൈലക ദ്വീപിലെ ജീവിതത്തെക്കുറിച്ച് ഉൾക്കാഴ്ച നൽകുന്നു. ആ കാലത്തെ ദൈനംദിന ജീവിതത്തിന്റെ വശങ്ങളും, ആചാരങ്ങളും സമ്പ്രദായങ്ങളും രേഖപ്പെടുത്തുന്നതാണ് പുരാവസ്തു വസ്തുക്കൾ. കുവൈത്തിന്റെ സാംസ്കാരികവും ചരിത്രപരവുമായ പൈതൃകം ഒരു സംവേദനാത്മക രൂപത്തിൽ അവതരിപ്പിക്കാനുള്ള നാഷനൽ കൗൺസിൽ ഫോർ ആർട്ട്, കൾച്ചർ ആൻഡ് ലെറ്റേഴ്സിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് പ്രദർശനം. ചൊവ്വാഴ്ച സമാപിക്കും. ആഗസ്റ്റ് അവസാനം വരെ നീളുന്ന വേനൽക്കാല സാംസ്കാരികോത്സവത്തിൽ 40ൽ അധികം പരിപാടികൾ ക്രമീകരിച്ചിട്ടുണ്ട്. നാടകങ്ങൾ, സംഗീത പരിപാടികൾ, സാഹിത്യ സംഗമങ്ങൾ, നൃത്തം, ചിത്ര പ്രദർശനം, നാടൻ കലാപരിപാടികൾ, കുട്ടികൾ - യുവജനങ്ങൾ - കുടുംബങ്ങൾ എന്നിവർക്കായി പ്രത്യേകം രൂപകൽപന ചെയ്ത പരിപാടികൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - ഫൈലകയുടെ പൈതൃകത്തിലേക്ക് വിരൽചൂണ്ടി ടെറാകോട്ട പ്രതിമ പ്രദർശനം
Next Story