പത്താമത്തെ ഫാർമസിയും തുറന്നു; മെട്രോ മെഡിക്കൽ ഗ്രൂപ്പിന്റെ എട്ടാമത് ശാഖ സാൽമിയയിൽ പ്രവർത്തനമാരംഭിച്ചു
text_fieldsകുവൈത്ത് സിറ്റി: മെട്രോ മെഡിക്കൽ ഗ്രൂപ്പിന്റെ എട്ടാമത് ബ്രാഞ്ച് മെട്രോ മെഡിക്കൽ സെന്റർ (എം.എം.സി) സാൽമിയയിൽ പ്രവർത്തനമാരംഭിച്ചു. മെട്രോയുടെ പത്താം ഫാർമസിയും ഇതോടൊപ്പം തുറന്നു.മെട്രോ മെഡിക്കൽ ഗ്രൂപ്പ് ഫൗണ്ടറും ചെയർമാനും,സി.ഇ.ഒ യുമായ മുസ്തഫ ഹംസ, മാനേജിങ് ഡയറക്ടർ ഇബ്രാഹിം കുട്ടി, പാർട്നെർസ് ഡോ.ബിജി ബഷീർ, ഡോ.അഹമ്മദ് അൽ ആസ്മി, എം.എം.സി മെഡിക്കൽ സെന്റർ ഡയറക്ടർ ഡോ. ഹിന്ദ് അൽ ഹമദ്, ഫഹദ് അൽ മുതൈരി, മെട്രോ മെഡിക്കൽ ഗ്രൂപ്പ് ജനറൽ മാനേജർ മുഹമ്മദ് ഷൗക്കി, വിവിധ രാജ്യങ്ങളുടെ സ്ഥാനപതിമാർ, എംബസി ഉദ്യോഗസ്ഥർ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു.
മെട്രോ മെഡിക്കൽ ഗ്രൂപ്പിന്റെ എട്ടാമത് ശാഖ, പത്താമത് ഫർമസി എന്നിവയുടെ ഉദ്ഘാടന ഭാഗമായി കേക്ക് മുറിക്കുന്നു
പുതിയ ബ്രാഞ്ചിൽ ഇന്റേണൽ മെഡിസിൻ, ഡെന്റൽ, ഡെർമറ്റോളജി, കോസ്മെറ്റോളജി ആൻഡ് ലേസർ, എൻഡോക്രിനോളജി, ഇ.എൻ.ടി, ഒബി ആൻഡ് ഗൈനക്കോളജി, പീഡിയാട്രിക്സ്, ന്യൂറോളജി, യൂറോളജി, ഓർത്തോപീഡിക്സ്, ഓഫ്താൽമോളജി, ലാബ്, ജനറൽ മെഡിസിൻ, എക്സ്റേ, അൾട്രാസൗണ്ട് തുടങ്ങിയ സേവനങ്ങൾ ഉണ്ട്. ഹൈ കാലിബർ എം.ആർ.ഐ, മാമ്മോഗ്രാം, സി.ടി തുടങ്ങിയ മെട്രോയുടെ പ്രീമിയം സേവനങ്ങൾക്ക് പിക്ക് ആൻഡ് ഡ്രോപ്പ് വാഹന സൗകര്യവും ഒരുക്കിയിട്ടുണ്ട്. മഹബൂല, റിഗ്ഗ, ജഹ്റ എന്നിവിടങ്ങളിലേക്കും മെട്രോയുടെ ആരോഗ്യ സേവനങ്ങൾ ഉടൻ വ്യാപിപ്പിക്കുമെന്ന് മെട്രോ മാനേജ്മെന്റ് അറിയിച്ചു.
ഉദ്ഘാടനത്തോടനുബന്ധിച്ച് സ്പെഷലിസ്റ്റ് അടക്കമുള്ള എല്ലാ ഡോക്ടർമാരുടെയും കൺസൾട്ടേഷൻ മൂന്നു ദീനാർ (ഒക്ടോബർ 31 വരെ), മെഡിക്കൽ പ്രോസീജറുകൾക്കും 30 ശതമാനം കാഷ്ബാക്ക് (ഡിസംബർ 31 വരെ), ഫാർമസി ബില്ലിങ്ങിൽ 15 ശതമാനം കാഷ്ബാക്ക് (ഡിസംബർ 31 വരെ), സ്പെഷൽ ലാബ് പാക്കേജുകൾ (1 മുതൽ 10 ദീനാർ വരെ, ഡിസംബർ 31 വരെ), ഇൻഷുറൻസ് രോഗികൾക്കായി ഡിസംബർ 2026 വരെ പ്രത്യേക കൂപ്പണുകൾ എന്നീ ഓഫറുകളും ലഭ്യമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

