Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഇ​ൻ​റ​ർ​നാ​ഷ​ന​ൽ...

ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ടെ​ന്നി​സ് കോം​പ്ല​ക്സ്​ നി​ർ​മാ​ണം അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ

text_fields
bookmark_border
ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ടെ​ന്നി​സ് കോം​പ്ല​ക്സ്​  നി​ർ​മാ​ണം അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ
cancel
camera_alt????????????? ????? ???????????????? ?????????? ???????????????? ?????????

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​​െൻറ കാ​യി​ക സ്വ​പ്‌​ന​ങ്ങ​ൾ ഇ​നി ടെ​ന്നി​സി​ലും ചി​റ​കു​വി​രി​ക്കും. രാ​ ജ്യ​ത്തെ ആ​ദ്യ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ടെ​ന്നി​സ് കോം​പ്ല​ക്സി​​െൻറ നി​ർ​മാ​ണ ജോ​ലി​ക​ൾ അ​വ​സാ​ന​ഘ​ട്ട​ത്തി​ലാ​ ണ്. ഫി​ഫ്ത് റി​ങ് റോ​ഡി​ൽ 360 മാ​ളി​ന് അ​നു​ബ​ന്ധ​മാ​യി ഒ​രു​ങ്ങു​ന്ന കോം​പ്ല​ക്സി​​െൻറ ഉ​ദ്ഘാ​ട​നം അ​ടു​ത്ത വ​ർ​ഷം തു​ട​ക്ക​ത്തി​ലു​ണ്ടാ​കു​മെ​ന്ന്​ കു​വൈ​ത്ത് ടെ​ന്നി​സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ൻ​റ്​ ശൈ​ഖ്​ ജാ​ബ ി​ർ അ​ബ്​​ദു​ല്ല അ​സ്സ​ബാ​ഹ് അ​റി​യി​ച്ചു.

ടെ​ന്നി​സ് കോം​പ്ല​ക്‌​സി​ലെ സൗ​ക​ര്യ​ങ്ങ​ൾ വി​ല​യി​രു​ത്തു​ന്ന​തി​​െൻറ ഭാ​ഗ​മാ​യി കു​വൈ​ത്തി​ലെ​ത്തി​യ ഏ​ഷ്യ​ൻ ടെ​ന്നി​സ് ഫെ​ഡ​റേ​ഷ​ൻ പ്ര​സി​ഡ​ൻ​റ്​ അ​നി​ൽ കു​മാ​ർ ഖ​ന്ന​ക്കൊ​പ്പം ന​ട​ത്തി​യ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ലാ​ണ് ശൈ​ഖ്​ ജാ​ബി​ർ അ​ബ്​​ദു​ല്ല ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. 2020 ആ​ദ്യ​പാ​ദ​ത്തി​ൽ ന​ട​ക്കു​ന്ന ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ ലോ​ക താ​രം റാ​ഫേ​ൽ ന​ദാ​ൽ മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ്ര​ദ​ർ​ശ​ന മ​ത്സ​ര​ത്തി​ൽ ക​ളി​ക്കു​മെ​ന്നും കെ.​ടി.​എ​ഫ് അ​ധ്യ​ക്ഷ​ൻ പ​റ​ഞ്ഞു.

ടെ​ന്നി​സ് കോം​പ്ല​ക്‌​സി​ലെ സൗ​ക​ര്യ​ങ്ങ​ളി​ൽ സം​തൃ​പ്തി രേ​ഖ​പ്പെ​ടു​ത്തി​യ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ടെ​ന്നി​സ് ഫെ​ഡ​റേ​ഷ​ൻ വൈ​സ് പ്ര​സി​ഡ​ൻ​റ്​ കൂ​ടി​യാ​യ അ​നി​ൽ കു​മാ​ർ ഖ​ന്ന ലോ​ക​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച ടെ​ന്നി​സ് കോം​പ്ല​ക്സു​ക​ളി​ൽ ഒ​ന്നാ​ണ് കു​വൈ​ത്തി​ൽ ഒ​രു​ങ്ങു​ന്ന​തെ​ന്ന്​ അ​ഭി​പ്രാ​യ​പ്പെ​ട്ടു. കു​വൈ​ത്ത് ടെ​ന്നി​സ് ഫെ​ഡ​റേ​ഷ​​ൻ ആ​സ്ഥാ​നം ഉ​ൾ​പ്പെ​ടെ 2,63,430 ച​തു​ര​ശ്ര മീ​റ്റ​ർ വി​സ്തൃ​തി​യി​ലാ​ണ് ടെ​ന്നി​സ് സ​മു​ച്ച​യം ഒ​രു​ങ്ങു​ന്ന​ത്.

രാ​ജ്യാ​ന്ത​ര നി​ല​വാ​ര​ത്തി​ലു​ള്ള എ​ട്ട്​ ഓ​പ​ൺ എ​യ​ർ കോ​ർ​ട്ടു​ക​ൾ, 5000 പേ​ർ​ക്കി​രി​ക്കാ​വു​ന്ന മ​ൾ​ട്ടി പ​ർ​പ്പ​സ് അ​രീ​ന, 1600 സീ​റ്റു​ക​ളു​ള്ള സ​െൻറ​ർ കോ​ർ​ട്ട്, ഫി​റ്റ്ന​സ് സ​െൻറ​ർ എ​ന്നി​വ ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് സ​മു​ച്ച​യം. കു​വൈ​ത്ത് ടെ​ന്നി​സ് ഫെ​ഡ​റേ​ഷ​​െൻറ മേ​ൽ​നോ​ട്ട​ത്തി​ൽ മി​ഡി​ൽ ഈ​സ്​​റ്റി​ലെ ഏ​റ്റ​വും വ​ലി​യ ടെ​ന്നി​സ് അ​ക്കാ​ദ​മി​യും ഇ​വി​ടെ പ്ര​വ​ർ​ത്ത​ന സ​ജ്ജ​മാ​കും. വി​ദേ​ശ സ​ന്ദ​ർ​ശ​ക​ർ​ക്കാ​യി പ​ഞ്ച​ന​ക്ഷ​ത്ര ഹോ​ട്ട​ലും അ​നു​ബ​ന്ധ സൗ​ക​ര്യ​ങ്ങ​ളും നി​ർ​മാ​ണ​ഘ​ട്ട​ത്തി​ലാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tennisgulf newsmalayalam news
News Summary - tennis-kuwait-gulf news
Next Story