താൽക്കാലിക ശൈത്യകാല തമ്പുകൾക്ക് കുവൈത്തിൽ അനുമതി
text_fieldsകുവൈത്ത് സിറ്റി: സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ചാലറ്റുകള്‍ക്ക് സമീപം താൽക്കാലിക ശൈത്യകാല തമ്പുകള്‍ക്ക് അനുമതി നല്കുന്നു. ഇത്തരം തമ്പുകള്‍ സ്ഥാപിക്കുന്നതിനായി 1,000 ദീനാര്‍ ലൈസൻസ് ഫീസ് ഈടാക്കുമെന്ന് ധനമന്ത്രാലയം അറിയിച്ചു. രാജ്യത്തെ വടക്കൻ, തെക്കൻ പ്രദേശങ്ങളിലാണ് ഇതിന് അനുമതി നല്‍കുക. ക്യാമ്പ് സജ്ജീകരിക്കുന്നതുമായി ബന്ധപ്പെട്ട് നിലവിലെ ചട്ടങ്ങൾ പാലിക്കണം.
ഈ മാസം 15 മുതലാണ് ഈ സീസണിൽ മുനിസിപ്പാലിറ്റി തമ്പ് കെട്ടുന്നതിനുള്ള അനുമതി നല്കിത്തുടങ്ങിയത്. നിലവില്‍ ഒരു തമ്പിന് 1000 ചതുരശ്ര മീറ്റർ ഭൂമിയാണ് അനുവദിക്കുക. കർശന വ്യവസ്ഥകൾക്ക് വിധേയമായാണ് തമ്പുകൾ കെട്ടാന്‍ അനുമതി നല്‍കുക. സൈനിക സംവിധാനങ്ങൾക്ക് സമീപവും ഹൈടെൻഷൻ വൈദ്യുതിക്കമ്പികൾ കടന്നുപോകുന്ന ഇടങ്ങളിലും ശൈത്യകാല തമ്പ് അനുവദിക്കില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

