Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightവൈദ്യുതി ശൃംഖലയിൽ...

വൈദ്യുതി ശൃംഖലയിൽ താൽക്കാലിക തടസ്സം

text_fields
bookmark_border
വൈദ്യുതി ശൃംഖലയിൽ താൽക്കാലിക തടസ്സം
cancel

കുവൈത്ത് സിറ്റി: ഡ്രോൺ അവശിഷ്ടങ്ങൾ വീണതിനെത്തുടർന്ന് ആറ് ഓവർഹെഡ് പവർ ട്രാൻസ്മിഷൻ ലൈനുകൾ പ്രവർത്തനം നിർത്തിവച്ചതായി വൈദ്യുതി, ജലം, പുനരുപയോഗ ഊർജ്ജ മന്ത്രാലയം അറിയിച്ചു.

സംഭവത്തെ തുടർന്ന് രാജ്യത്തുടനീളമുള്ള പല പ്രദേശങ്ങളിലും വൈദ്യുതി ശൃംഖലയിൽ താൽക്കാലിക തടസ്സമുണ്ടായതായി ഔദ്യോഗിക വക്താവ് ഫാത്തിമ അബ്ബാസ് ജവഹർ ഹയാത്ത് പറഞ്ഞു. സുരക്ഷാ അധികാരികളുമായി ഏകോപിപ്പിച്ച്, നാശനഷ്ടങ്ങൾ വിലയിരുത്തുന്നതിനും അറ്റകുറ്റപ്പണികൾ നടത്തുന്നതിനും, വൈദ്യുതി വേഗത്തിൽ പുനഃസ്ഥാപിക്കുന്നതിനുമായി അടിയന്തര സംഘങ്ങൾ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.

വൈദ്യുതി, ജല സംവിധാനങ്ങൾ നിയന്ത്രണത്തിലാണെന്നും വൈദ്യുതി ഉൽപാദനം, ജലശുദ്ധീകരണം, വിതരണം എന്നിവ കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ട്. വിവരങ്ങൾക്ക് ഔദ്യോഗിക സ്രോതസ്സുകളെ മാത്രം ആശ്രയിക്കണമെന്ന് മന്ത്രാലയം അഭ്യർത്ഥിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf Newspower gridKuwaitElectricty
News Summary - Temporary disruption in the power grid
Next Story