താപനില ഉയരും: തണുപ്പ് വിട്ട് വസന്തത്തിലേക്ക്
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് ശൈത്യകാലത്തിൽ നിന്നും വസന്തകാലത്തിലേക്കുള്ള മാറ്റത്തിന്റെ പാതയിൽ. രാജ്യത്ത് തണുത്ത കാലാവസ്ഥക്ക് മാറ്റം വന്നു തുടങ്ങി. വരും ദിവസങ്ങളിൽ പകൽ സമയത്ത് ചൂടുള്ള കാലാവസ്ഥയും രാത്രിയിൽ തണുപ്പുള്ള കാലാവസ്ഥയുമാകുമെന്ന് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.
വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ പകൽ ചൂടുള്ളതായിരിക്കും. രാത്രിയിൽ തണുപ്പുള്ളതും ഭാഗികമായി മേഘാവൃതവുമായിരിക്കുമെന്നും കാലാവസ്ഥ വകുപ്പ് ഡയറക്ടർ ധരാർ അൽ അലി പറഞ്ഞു.
ഇനിയുള്ള പകൽ കാലാവസ്ഥ സ്ഥിരതയുള്ളതും ചൂടുള്ളതുമായിരിക്കും. ക്രമേണ താപനില ഉയർന്നു തുടങ്ങും. എന്നാൽ ഈ ആഴ്ച ചിലയിടങ്ങളിൽ മേഘങ്ങൾ പ്രത്യക്ഷപ്പെടാനും ചില പ്രദേശങ്ങളിൽ നേരിയ മഴക്കും സാധ്യതയുണ്ട്. വാരാന്ത്യത്തിൽ രാത്രിയിൽ തണുപ്പായിരിക്കുമെന്നും പറയുന്നു.

