Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightതാപനിലയിൽ...

താപനിലയിൽ കുറവുണ്ടാകും; പകൽസമയ തൊഴിൽ നിയന്ത്രണം അവസാനിക്കുന്നു

text_fields
bookmark_border
താപനിലയിൽ കുറവുണ്ടാകും; പകൽസമയ തൊഴിൽ നിയന്ത്രണം അവസാനിക്കുന്നു
cancel

കുവൈത്ത് സിറ്റി: കനത്തചൂട് കണക്കിലെടുത്ത് രാജ്യത്ത് നടപ്പാക്കിയ പകൽ സമയത്തെ തൊഴിൽ നിയന്ത്രണം അവസാനിക്കുന്നു. സെപ്റ്റംബറോടെ തൊഴിൽ സമയം സാധാരണ നിലയിലേക്ക് മാറും. രാജ്യത്ത് ചൂടേറിയ ദിവസങ്ങളായ ജൂൺ ഒന്നു മുതൽ ആഗസ്റ്റ് 31വരെ രാവിലെ 11 നും നാലിനും ഇടയിലാണ് പുറം തൊഴിലുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്.

തൊഴിലാളികൾ കനത്ത ചൂടിൽ നിന്നും സംരക്ഷിക്കുന്നതിന്റെ ഭാഗമായിരുന്നു നിയന്ത്രണം. ശാരീരിക ബുദ്ധുമുട്ടികൾ, നിർജലീകരണം എന്നിവ ഉൾപ്പെടെയുള്ളവ ഒഴിവാക്കുന്നതിനാണ് നിയന്ത്രണം. ബൈക്കുകളിലെ ഹോം ഡെലിവറി, നിർമാണ മേഖല എന്നിവ അടക്കം കർശനമായി നിയമം നടപ്പാക്കിയിരുന്നു. നിയമം നടപ്പിലാക്കുന്നത് ഉറപ്പാക്കാൻ ശക്തമായ പരിശോധനയും നടത്തിയിരുന്നു. 2015ലാണ് രാജ്യത്ത് പകൽ പുറം തൊഴിൽ നിയന്ത്രണം ആദ്യമായി അവതരിപ്പിച്ചത്.

രാജ്യത്ത് വരും ദിവസങ്ങളില്‍ അന്തരീക്ഷ താപനിലയില്‍ ഗണ്യമായ കുറവുണ്ടാകുമെന്നാണ് പ്രതീക്ഷ. സെപ്തംബർ ആദ്യവാരത്തോടെ താപനില ക്രമേണ 40 ഡിഗ്രി സെൽഷ്യസിലേക്ക് താഴുമെന്നുമാണ് സൂചന. സെപ്റ്റംബറോടെ രാജ്യത്ത് മിതമായ കാലാവസ്ഥയായിരിക്കുമെന്നാണ് പ്രതീക്ഷ. രാത്രികാല ചൂടും പതിയെ മാഞ്ഞുതുടങ്ങും. ഒക്ടോബർ, നവംബർ മാസത്തോടെ തണുപ്പ് സീസണിലേക്ക് പ്രവേശിക്കുകയും ഡിസംബറിലേക്ക് അതി ശൈത്യത്തിലേക്ക് പ്രവേശിക്കുകയും ചെയ്യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf NewstemperatureKuwait News
News Summary - Temperatures will drop; daytime work restrictions will end
Next Story