Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസാ​​ങ്കേ​തി​ക...

സാ​​ങ്കേ​തി​ക ത​ക​രാ​ർ; എ​യ​ർ​ഇ​ന്ത്യ പു​റ​പ്പെ​ട്ട​ത് മൂ​ന്നു മ​ണി​ക്കൂ​ർ വൈ​കി

text_fields
bookmark_border
air india flight-delayed
cancel
camera_alt

കു​വൈ​ത്ത്-​കോ​ഴി​ക്കോ​ട് യാ​ത്ര​ക്കാ​ർ വി​മാ​ന​ത്തി​ൽ

കു​വൈ​ത്ത് സി​റ്റി: സാ​​ങ്കേ​തി​ക ത​ക​രാ​ർ മൂ​ലം പു​റ​പ്പെ​ടാ​ൻ വൈ​കി​യ​തോ​ടെ യാ​ത്ര​ക്കാ​ർ വി​മാ​ന​ത്തി​ൽ കു​രു​ങ്ങി​യ​ത് മൂ​ന്നു മ​ണി​ക്കൂ​ർ. ഞാ​യ​റാ​ഴ്ച കു​വൈ​ത്തി​ൽ​നി​ന്ന് കോ​ഴി​ക്കോ​ട്ടേ​ക്കു​ള്ള എ​യ​ർ​ഇ​ന്ത്യ എ​ക്സ്പ്ര​സാ​ണ് മൂ​ന്നു മ​ണി​ക്കൂ​റോ​ളം വൈ​കി​യ​ത്. ഉ​ച്ച​ക്ക് 12.20 കു​വൈ​ത്തി​ൽ​നി​ന്നു പു​റ​പ്പെ​​​ടു​ന്ന വി​മാ​ന​ത്തി​ൽ യാ​ത്ര​ക്കാ​ർ 12ന് ​ക​യ​റി​യി​രു​ന്നു. തു​ട​ർ​ന്ന് വി​മാ​നം റ​ൺ​വേ​യി​ൽ അ​ഞ്ചു മി​നി​റ്റോ​ളം മു​ന്നോ​ട്ടു​പോ​യ​തി​നു ശേ​ഷ​മാ​ണ് പ്ര​ശ്നം ഉ​ട​ലെ​ടു​ത്ത​ത്.

പെ​ട്ടെ​ന്ന് നി​ർ​ത്തി​യ വി​മാ​നം പു​റ​പ്പെ​ടാ​ൻ സ​മ​യ​മെ​ടു​ക്കു​മെ​ന്ന് യാ​ത്ര​ക്കാ​രെ അ​റി​യി​ച്ചു. വൈ​കാ​തെ പു​റ​പ്പെ​ടു​മെ​ന്ന പ്ര​തീ​ക്ഷ​യി​ൽ യാ​ത്ര​ക്കാ​ർ ഇ​രു​ന്നെ​ങ്കി​ലും സ​മ​യം വൈ​കി. വി​മാ​ന​ത്തി​ലെ എ.​സി പ്ര​വ​ർ​ത്ത​നം നി​ർ​ത്തി​യ​തോ​ടെ ക​ന​ത്ത ചൂ​ടി​ൽ യാ​ത്ര​ക്കാ​ർ വ​ല​ഞ്ഞു. അ​വ​ധി ആ​ഘോ​ഷി​ക്കാ​നാ​യി നാ​ട്ടി​ലേ​ക്ക് തി​രി​ക്കു​ന്ന നി​ര​വ​ധി സ്ത്രീ​ക​ളും കു​ട്ടി​ക​ളും അ​ട​ക്ക​മു​ള്ള കു​ടും​ബം യാ​ത്ര​ക്കാ​രാ​യു​ണ്ടാ​യി​രു​ന്നു.

യാ​ത്ര​ക്ക് മൂ​ന്നു മ​ണി​ക്കൂ​ർ മു​മ്പ് രാ​വി​ലെ ഒ​മ്പ​തോ​ടെ വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ​താ​യി​രു​ന്നു യാ​ത്ര​ക്കാ​ർ. ദീ​ർ​ഘ​സ​മ​യം വി​മാ​ന​ത്തി​ൽ ഇ​രു​ന്ന​ത് പ​ല​ർ​ക്കും ദു​രി​ത​മാ​യി. വി​ശ​പ്പും ദാ​ഹ​വും കൂ​ടി​യ​തോ​ടെ പ​ല​രും വി​മാ​ന ജീ​വ​ന​ക്കാ​രോ​ട് ഒ​ച്ച​വെ​ച്ചു. പ്ര​ശ്നം എ​ന്താ​ണെ​ന്ന് വി​ശ​ദീ​ക​രി​ക്കാ​ത്ത​തി​നാ​ൽ യാ​ത്ര മു​ട​ങ്ങു​മോ എ​ന്നു​ക​രു​തി പ​ല​രും ആ​ശ​ങ്ക​യി​ലാ​യി. ഒ​ടു​വി​ൽ ഉ​ച്ച​ക്കു​ശേ​ഷം മൂ​ന്ന​ര​യോ​ടെ വി​മാ​നം പു​റ​പ്പെ​ടു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:flightdelayedair indiatechnical problem
News Summary - technical problems-Air India flight was delayed by three hours
Next Story