ഭവൻസ് സ്കൂളിൽ അധ്യാപകദിനം ആഘോഷിച്ചു
text_fieldsഭവൻസ് സ്കൂളിലെ അധ്യാപകദിനാഘോഷം
കുവൈത്ത് സിറ്റി: ഇന്ത്യൻ എജുക്കേഷനൽ സ്കൂൾ ഭവൻസിൽ വിവിധ പരിപാടികളോടെ അധ്യാപകദിനം ആഘോഷിച്ചു. അധ്യാപകരും വിദ്യാർഥികളും രക്ഷിതാക്കളും പങ്കെടുത്തു.
അധ്യാപനം എന്നത് അർപ്പണബോധത്തോടെയും ആത്മാർഥതയോടെയും നൽകേണ്ട സേവനമാണെന്നും അധ്യാപകരാണ് സമൂഹത്തെ ശരിയായദിശയിലേക്ക് വഴികാട്ടേണ്ടതെന്നും ഭവൻസ് മിഡിലീസ്റ്റ് ചെയർമാൻ എൻ.കെ. രാമചന്ദ്രൻ മേനോൻ അഭിപ്രായപ്പെട്ടു.
അധ്യാപകർ മാറിവരുന്ന പുത്തൻ ആശയ വിദ്യാഭ്യാസനയങ്ങളോട് പൊരുത്തപ്പെടുന്നവരാണെന്നും അധ്യാപകർക്ക് സമൂഹത്തിൽ വിശിഷ്ടസ്ഥാനം നിലനിൽക്കുന്നുണ്ടെന്നും അധ്യാപകദിന സന്ദേശത്തിൽ സ്കൂൾ പ്രിൻസിപ്പൽ ടി. പ്രേംകുമാർ പറഞ്ഞു.
വിദ്യാർഥികളെ സാക്ഷിയാക്കി അധ്യാപകർ അർപ്പണബോധത്തിന്റെ ആത്മസാക്ഷാത്കാരമാകണം അധ്യാപനം എന്ന് പ്രതിജ്ഞ ചെയ്തു. സ്കൂൾ വൈസ് പ്രിൻസിപ്പൽമാരായ മീനാക്ഷി നയ്യാർ, ബിനോയ് മാത്യു, ഹെഡ്മിസ്ട്രസ് മുനീറ മമ്മിക്കുട്ടി എന്നിവർ സംസാരിച്ചു.
അധ്യാപകർക്ക് ഭവൻസ് സ്റ്റുഡന്റ്സ് സുപ്രീം കൗൺസിലിന്റെ നേതൃത്വത്തിൽ വിവിധതരം മത്സരങ്ങൾ, ക്വിസ്, നൃത്ത-സംഗീത പരിപാടികൾ, വിഡിയോ പ്രദർശനം എന്നിവയും സംഘടിപ്പിച്ചു. മധുരവിതരണവും നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

