ഡെൻറിസ്റ്റ് ആക്രമിച്ചതായി അധ്യാപികയുടെ പരാതി
text_fieldsഡെൻറിസ്റ്റ് ആക്രമിച്ചതായി അധ്യാപികയുടെ പരാതിഡെൻറിസ്റ്റ് ആക്രമിച്ചതായി അധ്യാപികയുടെ പരാതികുവൈത്ത് സിറ്റി: കുവൈത്തി ഡെൻറിസ്റ്റ് ക്ലിനിക്കിൽ വെച്ച് ആക്രമിച്ചതായി അധ്യാപിക പൊലീസിൽ പരാതി നൽകി. ജഹ്റ ഗവർണറേറ്റിലാണ് സംഭവം. ക്ലിനിക്കിൽ ചികിത്സക്കെത്തിയപ്പോൾ തർക്കമുണ്ടാകുകയും തന്നെ മർദിക്കുകയുമായിരുെന്നന്ന് മെഡിക്കൽ റിപ്പോർട്ട് സഹിതം നൽകിയ പരാതിയിൽ പറയുന്നു. നിരീക്ഷണ കാമറകൾ പരിശോധിച്ച് സത്യാവസ്ഥ മനസ്സിലാക്കണമെന്ന് പരാതിക്കാരി ആവശ്യപ്പെട്ടു. പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്ത് നിയമ നടപടികൾക്കായി ബന്ധപ്പെട്ട വകുപ്പിന് കൈമാറി. ഡോക്ടർമാർക്കെതിരായ അതിക്രമങ്ങൾ സംബന്ധിച്ച നിരവധി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഡോക്ടർ രോഗിയെ മർദിച്ച പരാതി സമീപ വർഷങ്ങളിൽ ആദ്യമായാണ്.

