നികുതികൾ, സബ്സിഡികൾ; സാമ്പത്തിക പരിഷ്കാരങ്ങൾ: കുവൈത്തും ഐ.എം.എഫും ചർച്ച നടത്തി
text_fieldsആക്ടിങ് ധനകാര്യ മന്ത്രി സബീഹ് അൽ മുഖൈസീം ഐ.എം.എഫ് പ്രതിനിധികളുമായി ചർച്ചയിൽ
കുവൈത്ത് സിറ്റി: വൈദ്യുതി, ജല മന്ത്രിയും ആക്ടിങ് ധനകാര്യ മന്ത്രിയുമായ സബീഹ് അൽ മുഖൈസീം അന്താരാഷ്ട്ര നാണയ നിധി പ്രതിനിധി (ഐ.എം.എഫ്) സംഘവുമായി കൂടിക്കാഴ്ച നടത്തി. കുവൈത്തിലെ മിഷൻ മേധാവി ഫ്രാൻസിസ്കോ പരോഡിയുടെ നേതൃത്വത്തിലുള്ള സംഘവുമായുള്ള കൂടിക്കാഴ്ചയിൽ എണ്ണ ഇതര വരുമാന പരിഷ്കാരങ്ങളും സബ്സിഡികളും പ്രധാനമായും ചർച്ചചെയ്തതായി ധനകാര്യമന്ത്രാലയം വ്യക്തമാക്കി. സെലക്ടീവ് ടാക്സേഷൻ, പൊതു ധനകാര്യ സുസ്ഥിരത എന്നീ വിഷയങ്ങളും ചർച്ചയിലെത്തി.
എണ്ണയിതര വരുമാനം വർധിപ്പിക്കാനും, എണ്ണ വരുമാനത്തെ ആശ്രയിക്കുന്നത് കുറക്കാനും കുവൈത്തിനോട് ഐ.എം.എഫ് ആഹ്വാനം ചെയ്തു. ബഹുരാഷ്ട്ര കമ്പനികൾക്ക് പുതുതായി ഏർപ്പെടുത്തിയ 15 ശതമാനം കോർപ്പറേറ്റ് വരുമാന നികുതിയെയും കുവൈത്തിൽ പ്രവർത്തിക്കുന്ന എല്ലാ ബഹുരാഷ്ട്ര സ്ഥാപനങ്ങളെയും ഉൾപ്പെടുത്തി വിപുലീകരിച്ചതിനെയും ഐ.എം.എഫ് സ്വാഗതം ചെയ്തു. അതേസമയം, ഗൾഫ് സഹകരണ കൗൺസിലിൽ (ജി.സി.സി) അഞ്ചു ശതമാനം മൂല്യവർധിത നികുതി (വാറ്റ്) നടപ്പിലാക്കാത്ത ഏക അംഗരാജ്യമാണ് കുവൈത്ത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

