നികുതി നിയമങ്ങൾ: സെമിനാർ നടത്തി ഇന്ത്യൻ എംബസി
text_fieldsകുവൈത്തിലെ കോർപറേറ്റ് നികുതി നിയമങ്ങൾ സംബന്ധിച്ച സെമിനാർ ഇന്ത്യൻ അംബാസഡർ സിബി ജോർജ് ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: കുവൈത്തിലെ കോർപറേറ്റ് നികുതി നിയമങ്ങൾ സംബന്ധിച്ച് ഇന്ത്യൻ എംബസി സെമിനാർ നടത്തി. ഇന്ത്യൻ അംബാസഡർ സിബി ജോർജ് ഉദ്ഘാടം ചെയ്തു. ഇന്ത്യൻ ഫിനാൻഷ്യൽ ബുള്ളറ്റിൻ അംബാസഡർ ചടങ്ങിൽ പ്രകാശനം ചെയ്തു.
ഇന്ത്യന്‍ ബിസിനസ് നെറ്റ്വര്‍ക്ക് (ഐ.ബി.എന്‍) രൂപവത്കരിച്ചതിെൻറ തുടര്‍നടപടികളുടെ ഭാഗമാണ് ഇന്ത്യ ബിസിനസ് ബുള്ളറ്റിന് പുറത്തിറക്കുന്നത്.
ഇന്ത്യയിലെ ബിസിനസ് നിക്ഷേപം, വ്യാപാര മേഖലകള്‍ എന്നിവയുമായി ബന്ധപ്പെട്ട പ്രസക്തമായ മാധ്യമ അപ്ഡേറ്റുകളുടെ സമാഹാരമാണ് ഇന്ത്യ ബിസിനസ് ബുള്ളറ്റിന്. വ്യാപാരം, ടൂറിസം, നിക്ഷേപം എന്നിവയുമായി ബന്ധപ്പെട്ട വാര്‍ത്തകളും ഇന്ത്യയും കുവൈത്തും തമ്മിലുള്ള ബിസിനസ് ബന്ധം പ്രോത്സാഹിപ്പിക്കാനായി എംബസി സംഘടിപ്പിച്ച പരിപാടികളുടെ വിവരങ്ങളും ഇതിലുണ്ടാകും. എല്ലാ മാസങ്ങളിലും ബുള്ളറ്റിൻ പുറത്തിറക്കും. https://indembkwt.gov.in/india-bulletin.php എന്ന ലിങ്കില്‍ ബുള്ളറ്റിന് ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

