തൗബ സദസ്സും മജ്ലിസുന്നൂറും
text_fieldsഅൻസാർ ഹുദവിക്ക് കെ.ഐ.സി ഫഹാഹീൽ-മഹ്ബൂല മേഖലകൾ നൽകിയ യാത്രയയപ്പിൽ കെ.ഐ.സി കേന്ദ്ര പ്രസിഡന്റ് അബ്ദുൽ ഗഫൂർ ഫൈസി ഉപഹാരം നൽകുന്നു
കുവൈത്ത് സിറ്റി: കേരള ഇസ്ലാമിക് കൗൺസിൽ മഹ്ബൂല മേഖല കമ്മിറ്റി നേതൃത്വത്തിൽ തൗബ സദസ്സും മജ്ലിസുന്നൂറും സംഘടിപ്പിച്ചു. മഹ്ബൂല കല ഓഡിറ്റോറിയത്തിൽ നടന്ന മജ്ലിസിൽ മേഖല പ്രസിഡന്റ് അമീൻ മുസ്ലിയാർ ചേകന്നൂർ ഉദ്ബോധനം നൽകി.
വിശ്വാസി കൂടുതൽ പുണ്യങ്ങൾ കൊയ്തെടുക്കാൻ മത്സരിക്കേണ്ട സമയമാണ് റമദാനെന്നും അദ്ദേഹം ഓർമിപ്പിച്ചു. കെ.ഐ.സി കേന്ദ്ര ദഅവാ സെക്രട്ടറി ഇസ്മായിൽ ഹുദവി ഉദ്ഘാടനം നിർവഹിച്ചു. കെ.ഐ.സി ചെയർമാൻ ശംസുദ്ദീൻ ഫൈസി പ്രാർഥനക്ക് നേതൃത്വം നൽകി.
കുവൈത്ത് പ്രവാസം നിർത്തി പോകുന്ന അൻസാർ ഹുദവിക്ക് ഫഹാഹീൽ-മഹ്ബൂല മേഖലകൾ സംയുക്തമായി പരിപാടിയിൽ യാത്രയയപ്പ് നൽകി. കെ.ഐ.സി കേന്ദ്ര ചെയർമാൻ ശംസുദ്ദീൻ ഫൈസി, കെ.ഐ.സി കേന്ദ്ര പ്രസിഡന്റ് അബ്ദുൽ ഗഫൂർ ഫൈസി എന്നിവർ ഉപഹാരം നൽകി. മേഖല ജനറൽ സെക്രട്ടറി ആദിൽ വെട്ടുപാറ അധ്യക്ഷത വഹിച്ചു. മേഖല സെക്രട്ടറിമാരായ റാഷിദ് ചീക്കോട് സ്വാഗതവും നാസർ കാപ്പാട് നന്ദിയും പറഞ്ഞു.

