ലുലു ഹൈപ്പർമാർക്കറ്റിൽ ‘ടേസ്റ്റ് ഓഫ് വിയറ്റ്നാം' പ്രമോഷൻ
text_fieldsകുവൈത്ത് സിറ്റി: വിയറ്റ്നാം ഉൽപന്നങ്ങളുടെ വിപുലമായ ശ്രേണിയുമായി ലുലു ഹൈപ്പർമാർക്കറ്റിൽ `ടേസ്റ്റ് ഓഫ് വിയറ്റ്നാം' പ്രമോഷൻ. വിയറ്റ്നാമീസ് വിഭവങ്ങളുടെ സമ്പന്നമായ പൈതൃകവും ഗുണവും രുചിയും ആസ്വദിക്കാൻ പ്രമോഷൻ കാലയളവിൽ കഴിയും. പലചരക്ക് സാധനങ്ങൾ, ഫ്രഷ് പഴങ്ങൾ, പച്ചക്കറികൾ എന്നിവ ഉൾപ്പെടുന്ന വിയറ്റ്നാമീസ് ബ്രാൻഡഡ് ഉൽപന്നങ്ങളുടെ വിപുലമായ ശ്രേണിയും പ്രമോഷന്റെ ഭാഗമായി ഒരുക്കി. വിവിധ ഓഫറുകളിലും ആകർഷകമായ കിഴിവുകളോടെയും ഇവ ആസ്വദിക്കാം.
ലുലു ഹൈപ്പർമാർക്കറ്റിന്റെ ജഹ്റ ഔട്ട്ലെറ്റിൽ കുവൈത്തിലെ വിയറ്റ്നാം അംബാസഡർ തൻ തുവാൻ എൻഗു പ്രമോഷൻ ഉദ്ഘാടനം ചെയ്തു. കംബോഡിയ, ഹോണ്ടുറാസ്, ലാവോസ്, സെർബിയ, ഇന്തോനേഷ്യ, തായ്ലൻഡ് എന്നിവിടങ്ങളിലെ അംബാസഡർമാർ, നയതന്ത്രജ്ഞർ, ലുലു ഹൈപ്പർ മാർക്കറ്റ് കുവൈത്ത് ഉന്നത മാനേജ്മെന്റ് പ്രതിനിധികൾ എന്നിവർ സന്നിഹിതരായി.
ലുലു ഹൈപ്പർമാർക്കറ്റ് `ടേസ്റ്റ് ഓഫ് വിയറ്റ്നാം' പ്രമോഷനിൽ വിവിധ രാജ്യങ്ങളിലെ അംബാസഡർമാരും ലുലു പ്രതിനിധികളും
പ്രമോഷന്റെ ഭാഗമായി ഭക്ഷണ കൗണ്ടറുകൾ, സൗജന്യ ഫുഡ് സാമ്പിൾ കിയോസ്കുകൾ എന്നിവയും ഒരുക്കിയിരുന്നു. ഇതുവഴി വിയറ്റ്നാമീസ് വിഭവങ്ങൾ ആസ്വദിക്കാനും രുചികൾ നേരിട്ട് അനുഭവിക്കാനും ഉപഭോക്താക്കൾക്ക് കഴിഞ്ഞു. സ്പെഷാലിറ്റി കോഫികൾ വാഗ്ദാനം ചെയ്യുന്ന പ്രശസ്ത വിയറ്റ്നാമീസ് കഫേ ബ്രാൻഡായ കോഫിലിയയുടെ ഔട്ട്ലെറ്റ് ഉദ്ഘാടനവും നടന്നു. വിയറ്റ്നാം അംബാസഡർ തൻ തുവാൻ എൻഗു ലുലു ഹൈപ്പർമാർക്കറ്റ് കുവൈത്ത് ഡയറക്ടർ എന്നിവർ ചേർന്ന് കഫേ ഉദ്ഘാടനം നിർവഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

