ലുലു ഹൈപ്പർമാർക്കറ്റിൽ ‘ടേസ്റ്റ് ഓഫ് സ്പെയിൻ’ പ്രമോഷൻ
text_fieldsലുലു ഹൈപ്പർമാർക്കറ്റിൽ ‘ടേസ്റ്റ് ഓഫ് സ്പെയിൻ’ പ്രമോഷൻ സ്പെയിൻ അംബാസഡർ മിഗുവൽ
മോറോ അഗ്വിലാർ ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: സ്പെയിനിന്റെ ദേശീയ ദിനത്തോടനുബന്ധിച്ച്, മേഖലയിലെ പ്രമുഖ റീട്ടെയിൽ ശൃംഖലയായ ലുലു ഹൈപ്പർമാർക്കറ്റ് ‘ടേസ്റ്റ് ഓഫ് സ്പെയിൻ’ പ്രത്യേക പ്രമോഷൻ ആരംഭിച്ചു. കുവൈത്തിലെ എല്ലാ ശാഖകളിലും ഒക്ടോബർ 17 വരെ പ്രമോഷൻ തുടരും. ഖുറൈൻ ഔട്ട്ലെറ്റിൽ ലുലു കുവൈത്ത് ഉന്നത മാനേജ്മെന്റ് പ്രതിനിധികളുടെ സാന്നിധ്യത്തിൽ സ്പെയിൻ അംബാസഡർ മിഗുവൽ മോറോ അഗ്വിലാർ ഉദ്ഘാടനം ചെയ്തു.
‘ടേസ്റ്റ് ഓഫ് സ്പെയിൻ’ പ്രമോഷന്റെ ഭാഗമായി ഒരുക്കിയ പഴ സ്റ്റാളുകൾ
സ്പാനിഷ് സംഗീത ബാൻഡിന്റെ പ്രകടനം, പരമ്പരാഗത നൃത്തപ്രദർശനം എന്നിവക്ക് ഉദ്ഘാടനച്ചടങ്ങ് സാക്ഷ്യം വഹിച്ചു. ഒരാഴ്ച നീണ്ടുനിൽക്കുന്ന പ്രമോഷനിൽ എല്ലാ സ്പാനിഷ് ബ്രാൻഡഡ് ഉൽപന്നങ്ങൾക്കും അതിശയകരമായ ഓഫറുകൾ ലഭ്യമാണ്. പരമ്പരാഗത സ്പാനിഷ് സ്മാരകങ്ങളുടെ പ്രദർശനങ്ങളും കട്ടൗട്ടുകളും ഉൽപന്നങ്ങളുടെ പ്രദർശനങ്ങളും അലങ്കാരവും പ്രമോഷന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.
സ്പാനിഷ് സ്ട്രീറ്റ് ഫുഡ് സ്റ്റാളുകൾ, സൗജന്യ ഭക്ഷണ സാമ്പ്ൾ ബൂത്തുകളുമുണ്ട്. പ്രമുഖ സ്പാനിഷ് ബ്രാൻഡുകളിൽനിന്നുള്ള മികച്ച ഒലിവ് ഓയിലുകൾ, പാനീയങ്ങൾ, പ്രശസ്ത സ്പാനിഷ് ഗുല്ലൺ ബിസ്കറ്റുകൾ തുടങ്ങിയവ പ്രത്യേക വിലയിൽ ലഭ്യമാണ്. ലോകമെമ്പാടുമുള്ള മികച്ച ഉൽപന്നങ്ങൾ മത്സരാധിഷ്ഠിത വിലകളിൽ ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്നതിലുള്ള പ്രതിബദ്ധതയുടെ ഭാഗമാണ് പ്രത്യേക പ്രമോഷൻ എന്നും ലുലു മാനേജ്മെന്റ് അറിയിച്ചു.

