ഗൾഫ് തീരസുരക്ഷയുടെ അമരത്ത് കുവൈത്ത്
text_fieldsകുവൈത്ത് സിറ്റി: ഗൾഫ് തീരത്തിെൻറ സുരക്ഷക്കായി ജി.സി.സി അംഗരാജ്യങ്ങൾ അടക്കം ഉൾപ്പെട്ട 31 രാജ്യങ്ങളുടെ സംയുക്ത സേനയുടെ കമാൻഡർ സ്ഥാനം കുവൈത്തിന്. സൗദി അറേബ്യയിൽനിന്നാണ് 31 അംഗരാജ്യങ്ങളുടെ സംയുക്ത ടാസ്ക് ഫോഴ്സായ സി.ടി.എഫ്- 152െൻറ കമാൻഡർ സ്ഥാനം കുവൈത്ത് കോസ്റ്റ് ഗാർഡ്സ് ജനറൽ ഡയറക്ടേററ്റ് ഏറ്റെടുത്തത്.
ഗൾഫ് മേഖലയിലെ നാവിക സേനകളുമായി സുരക്ഷാതലത്തിൽ സഹകരിച്ച് തീരരക്ഷ ഉറപ്പാക്കുമെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ബോർഡർ സെക്യൂരിറ്റി അസിസ്റ്റൻറ് അണ്ടർ സെക്രട്ടറി മേജർ ജനറൽ ശൈഖ് സാലിം അൽ നവാഫ് അസ്സബാഹ് പറഞ്ഞു. അറേബ്യൻ ഗൾഫ് മേഖലയുടെ കടലുകൾ ജോയൻറ് ടാസ്ക് ഫോഴ്സ് സുരക്ഷിതമാക്കുമെന്ന് പുതിയ കമാൻഡർ കേണൽ സാലിഹ് അൽ ഫൗദരി പറഞ്ഞു. ജി.സി.സി രാജ്യങ്ങൾക്ക് പുറമെ ജോർഡൻ, അമേരിക്ക, ബ്രിട്ടൻ തുടങ്ങിയവയെല്ലാം സംയുക്ത സേനയിൽ അംഗങ്ങളാണ്. അറേബ്യൻ ഗൾഫിലൂടെയുള്ള യാത്ര-ചരക്കുനീക്കം സുരക്ഷിതമാക്കുകയെന്ന ലക്ഷ്യത്തോടെ 2004ൽ രൂപം കൊണ്ട സേനയുടെ കമാൻഡർ സ്ഥാനം 2019 സെപ്റ്റംബർ വരെ കുവൈത്തിനായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
