ടർഫ് വാർ കപ്പ് ഫുട്ബാൾ: സിൽവർ സ്റ്റാർസ് എസ്.സി ജേതാക്കൾ
text_fieldsകുവൈത്ത് സിറ്റി: സ്മാൾ ഗോൾ സോക്കർ കുവൈത്ത് സംഘടിപ്പിച്ച നാലാമത് ‘ടർഫ് വാർ കപ്പ് 2018’ ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ സിൽവർ സ്റ്റാർ എസ്.സി ചാമ്പ്യന്മാരായി. ഭാഗ്യനിർഭാഗ്യങ്ങൾ മാറിമറിഞ്ഞ വാശിയേറിയ ഫൈനലിൽ വിസിലിന് തൊട്ടുമുമ്പ് അഫ്ത്താബിെൻറ ഗോളിലൂടെ സിൽവർ സ്റ്റാർസ് കരുത്തരായ യു.ജി.സിയെ മറികടക്കുകയായിരുന്നു. എ.കെ.എഫ്.സിയാണ് മൂന്നാം സ്ഥാനക്കാർ. മിശ്രിഫിലിലെ പബ്ലിക് അതോറിറ്റി ഗ്രൗണ്ടിൽ നടന്ന മത്സരങ്ങളിൽ രണ്ടു ഗ്രൂപ്പുകളിലായി കുവൈത്തിലെ പ്രമുഖരായ 16 ടീമുകൾ അണിനിരന്നു.
ഹ്യൂമൻ വെൽഫെയർ ഫൗണ്ടേഷൻ ഇന്ത്യ ജനറൽ സെക്രട്ടറി ടി. ആരിഫലി കിക്ക് ഓഫ് നടത്തി. മികച്ച കളിക്കാരൻ- ഡിനിൽ (യു.ജി.സി), ഗോൾകീപ്പർ- അൽഫാസ് (യു.ജി.സി), ഡിഫൻഡർ -അഭിനന്ദ് (സിൽവർ സ്റ്റാർസ്), ഭാവിവാഗ്ദാനം- ആൻസൻ റെജി (സ്പാർക്സ് എഫ്.സി), ടോപ് സ്കോറർ- എസ്.കെ. ജാരിസ് (സിൽവർ സ്റ്റാർസ്) എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. ഫെയർപ്ലേ ട്രോഫി സ്പാർക്സ് എഫ്.സി സ്വന്തമാക്കി. പ്രവാസി ഫുട്ബാളിന് നൽകിയ സംഭാവനകളെ മുൻനിർത്തി ഒ.കെ. അബ്ദുൽ റസാഖിനെ ടൂർണമെൻറ് കമ്മിറ്റി മെമേൻറാ നൽകി ആദരിച്ചു. ബേബി നൗഷാദ്, സാനിൻ വാസീം, താഹിർ എന്നിവർ ടൂർണമെൻറിന് നേതൃത്വം നൽകി. ബഷീർ, മുഹമ്മദ് കുഞ്ഞി, നൗഷാദ്, മുനീർ, മൻസൂർ കുന്നത്തേരി, റബീഷ്, ആഷിഖ് ഖാദിരി, ഷബീർ എന്നിവർ ട്രോഫികൾ വിതരണം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
