തറാവീഹ് നമസ്കാരം ശനിയാഴ്ച ആരംഭിച്ചു
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് സംഘർഷത്തിന് അയവുവന്നതോടെ പള്ളികളിലെ തറാവീഹ്, ഖിയാം നമസ്കാരങ്ങൾ ശനിയാഴ്ച പുനരാരംഭിച്ചു. നിലവിലെ സുരക്ഷാ സാഹചര്യം പരിഗണിച്ച് രാജ്യത്തെ എല്ലാ മസ്ജിദുകളിലും തറാവീഹ്, ഖിയാം നമസ്കാരങ്ങൾ സമയപരിധിയോടെ നടത്തുമെന്ന് ഔഖാഫ് മന്ത്രാലയം അറിയിച്ചു.ഇന്ന് രാത്രി മുതൽ തറാവീഹ് നമസ്കാരം ആരംഭിക്കും. ഇശാ നമസ്കാരത്തിന് ശേഷം 20 മിനിറ്റിൽ കൂടരുതെന്നാണ് നിർദ്ദേശം.
ഖിയാം നമസ്കാരം അർധരാത്രി 12 മണിക്ക് ആരംഭിച്ച് 12.30 ന് അവസാനിക്കും.വിശ്വാസികളുടെ സുരക്ഷയും പൊതുതാൽപര്യവും പരിഗണിച്ചാണ് ഈ തീരുമാനമെന്ന് മന്ത്രാലയം വ്യക്തമാക്കി.
നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് പൊതുജനങ്ങളോട് മന്ത്രാലയം അഭ്യർഥിച്ചു. രാജ്യത്തെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് തറാവീഹ്, ഖിയാം നമസ്കാരങ്ങൾ താൽക്കാലികമായി നിർത്തിവെച്ചിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

