തൻഷീത് ഖുർആൻ ടാലന്റ് ഫെസ്റ്റ്-2K23 സമാപിച്ചു
text_fieldsകെ.ഐ.സി തൻഷീത് ഖുർആൻ ടാലന്റ് മത്സരത്തിൽ പങ്കെടുക്കുന്ന വിദ്യാർഥി
കുവൈത്ത് സിറ്റി: റമദാനിൽ കുവൈത്ത് കേരള ഇസ്ലാമിക് കൗൺസിൽ (കെ.ഐ.സി) വിദ്യാഭ്യാസ വിങ്ങിന് കീഴിൽ സംഘടിപ്പിച്ച 'തൻഷീത് ഖുർആൻ ടാലന്റ് ഫെസ്റ്റ് 2K23' സമാപിച്ചു.
കുവൈത്തിൽ സ്ഥിരതാമസമാക്കിയ അഞ്ചു മുതൽ 18 വയസ്സ് വരെയുള്ള വിദ്യാർഥികളെ സബ് ജൂനിയർ, ജൂനിയർ, സീനിയർ എന്നിങ്ങനെ മൂന്നു വിഭാഗങ്ങളായി തിരിച്ച് ഹിസ്ബ്, ഹിഫ്ള്, ക്വിസ് എന്നീ ഇനങ്ങളിലാണ് മത്സരം സംഘടിപ്പിച്ചത്.
120 ഓളം വിദ്യാർഥികൾ പങ്കെടുത്ത പ്രാഥമിക റൗണ്ടിൽ നിന്ന് 18 പേർ അവസാന റൗണ്ടിലെത്തി. മംഗഫ് നജാത്ത് സ്കൂളിൽ നടന്ന ഗ്രാൻഡ് ഫിനാലെയിൽ സബ്ജൂനിയർ വിഭാഗത്തിൽ മുഹമ്മദ് സക് വാൻ ഒന്നാം സ്ഥാനവും, സബ നാസർ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
ജൂനിയർ വിഭാഗത്തിൽ ശഹ്ബാസ് ഖാലിദ്, മുഹമ്മദ് അയാൻ എന്നീ വിദ്യാർഥികൾ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി. സീനിയർ വിഭാഗത്തിൽ ഫർഹാൻ ഫൈസൽ ഒന്നാം സ്ഥാനവും, ആതിഫ് ഇസ്മായിൽ രണ്ടാം സ്ഥാനവും നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

