തനിമ വടംവലി മത്സരവും പേൾ ഓഫ് ദി സ്കൂൾ അവാർഡ് ദാനവും വെള്ളിയാഴ്ച
text_fieldsതനിമ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ
കുവൈത്ത് സിറ്റി: തനിമ കുവൈത്ത് 19ാമത് ദേശീയ വടംവലി മത്സരവും പേൾ ഓഫ് ദി സ്കൂൾ അവാർഡ് ദാനവും നവംബർ 28ന് അബ്ബാസിയ ഇന്റിഗ്രേറ്റഡ് ഇന്ത്യൻ സ്കൂളിൽ നടക്കും. ഉച്ചക്ക് 12 മുതൽ ആരംഭിക്കുന്ന മത്സരങ്ങൾ രാത്രി 10 വരെ തുടരുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.മത്സരം കരാട്ടെ വിദഗ്ധൻ സുരേഷ് കാർത്തിക് ഉദ്ഘാടനം ചെയ്യും.
പോർച്ചുഗീസ് ഇന്റർനാഷനൽ വോളിബാൾ താരം ജോസെ പെട്രോ ഗോമസ്, എൻ.ആർ.ഐ ടഗ് ഓഫ് വാർ സെലക്ഷൻ കമ്മിറ്റി ചെയർമാൻ ഹർവിന്ദർ സിങ് എന്നിവർ പങ്കെടുക്കും.
കുവൈത്തിലെ ഇന്ത്യൻ സ്കൂളുകളിൽനിന്ന് പഠന-പഠനേതര മേഖലകളിൽ മികച്ച പ്രകടനം കാഴ്ചവെച്ച വിദ്യാർഥികൾക്ക് ഡോ. എ.പി.ജെ. അബ്ദുൽ കലാം ‘പേൾ ഓഫ് ദി സ്കൂൾ’ അവാർഡുകളും, ‘ബിനി മെമ്മോറിയൽ അവാർഡും’ ചടങ്ങിൽ വിതരണം ചെയ്യും. മലേഷ്യയിൽ നടന്ന ഏഷ്യതനിമ വടംവലി മത്സരവും പേൾ ഓഫ് ദി സ്കൂൾ അവാർഡ് ദാനവും വെള്ളിയാഴ്ചൻ ചാമ്പ്യൻഷിപ്പിൽ സിൽവർ മെഡൽ നേടിയ കുവൈത്ത് നാഷനൽ ടഗ് ഓഫ് വാർ ടീമിന് മെഡലുകളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്യും.വടംവലി മത്സരത്തിൽ 20 ടീമുകൾ പങ്കെടുക്കും. മികച്ച താരങ്ങൾക്ക് ഇന്ത്യയിലെ ദേശീയ മത്സരങ്ങളിൽ കുവൈത്തിനെ പ്രതിനിധീകരിക്കാനുള്ള അവസരം ലഭിക്കും.
ഓണത്തനിമ കൺവീനർ ബിനിൽ സ്കറിയ, പ്രോഗ്രാം കൺവീനർ ജേക്കബ് വർഗീസ്, ഓർഗനൈസിങ് കമ്മിറ്റി ചെയർമാൻ ബാബുജി ബത്തേരി, ജിൻസ് മാത്യു, ജോജിമോൻ തോമസ്, ജിനു കെ. അബ്രഹാം, റാണാ വർഗീസ്, ഡൊമിനിക് ആന്റണി, ഷാജി വർഗീസ്, വിജേഷ് വേലായുധൻ, ഡി.കെ. ദിലീപ്, മുബാറക് കാമ്പ്രത്ത് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

