Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തനിമ ദേശീയ വടംവലി മത്സരം നാളെ

text_fields
bookmark_border
തനിമ ദേശീയ വടംവലി മത്സരം
cancel

കുവൈത്ത് സിറ്റി: തനിമ കുവൈത്ത് സംഘടിപ്പിക്കുന്ന ദേശീയ വടംവലി മത്സരത്തിന്റെ 16ാമത്‌ ‌ എഡിഷനുള്ള തയാറെടുപ്പുകൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു. വെള്ളിയാഴ്ചയാണ് മത്സരം. മത്സരത്തിലെ നാലു ടീമുകളെ ഇന്ന് പരിചയപ്പെടാം.


യു.എൽ.സി കെ.കെ.ബി കുവൈത്ത്: 2011 മുതൽ പ്രവർത്തിക്കുന്ന ക്ലബ് ടീം മാനേജർ റെനീസാണ്. ഷമീറിന്റെ പരിശീലനവും ബുവിനേഷിന്റെ ക്യാപ്റ്റൻസിയും തുണയാവും. 10 വർഷമായി മത്സരരംഗത്തുണ്ട്. ഒരു തവണ റണ്ണറപ്പായിരുന്നു.


ദലിയ ടീം അബ്ബാസിയ: ഷെറിന്റെ പരിശീലനത്തിൽ സജ്ജമാകുന്ന ടീമിന്റെ ക്യാപ്റ്റൻ നാസറുദ്ദീനാണ്. ദലിയ ഹോട്ടൽ അപ്പാർട്മെന്റ് സ്‌പോൺസർ ചെയ്യുന്ന ടീം മാനേജർ ബിജു. 14 വർഷമായി മത്സരരംഗത്തുണ്ട്. 2007, 2008, 2009 വർഷങ്ങളിലെ ജേതാക്കളാണ്. അമേരിക്ക, കാനഡ എന്നിവിടങ്ങളിൽ മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്.


ഓക്സിജൻ ടീം അബ്ബാസിയ സി: ബിജു ഓക്സിജൻ സ്‌പോൺസർ ചെയ്യുന്ന ടീം, മാനേജർ ബിജുവിന്റെ നേതൃത്വത്തിലും ഷെറിന്റെ പരിശീലനത്തിലും നാസറുദ്ദീന്റെ ക്യാപ്റ്റൻസിയിലുമാണ് രംഗത്തിറങ്ങുന്നത്. 14 വർഷമായി മത്സരരംഗത്തുണ്ട്. അന്താരാഷ്ട്ര വടംവലി മത്സരങ്ങളിൽ പങ്കെടുക്കുന്ന ടീമാണ്.


ഫ്രൻഡ്സ് ഓഫ് രജീഷ്: മാനേജർ സജിയുടെ നേതൃത്വത്തിലാണ് മത്സരരംഗത്തുള്ളത്. 2013 മുതൽ മത്സര രംഗത്തുണ്ട്.നാലു തവണ ജേതാക്കളായി എവർറോളിങ് ട്രോഫികരസ്ഥമാക്കിയ ടീം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Tanima National Tug of War Competition tomorrow
Next Story