തനിമ കുവൈത്ത് ‘ഉല്ലാസത്തനിമ’
text_fieldsതനിമ കുവൈത്ത് ‘ഉല്ലാസത്തനിമ’ സംഗമത്തിൽ ബാബുജി ബത്തേരി സംസാരിക്കുന്നു
കുവൈത്ത് സിറ്റി: തനിമ കുവൈത്ത് അംഗങ്ങളെയും മാക്ബത്ത് നാടക അണിയറപ്രവർത്തകരെയും ഒരുമിപ്പിച്ച് കബദിൽ ‘ഉല്ലാസത്തനിമ- 2023’ എന്നപേരിൽ ദ്വിദിന പിക്നിക് സംഘടിപ്പിച്ചു.
കുട്ടികളുടെയും മുതിർന്നവരുടെയും കലാപരിപാടികൾ കൊണ്ട് ഹൃദ്യമായ സംഗമത്തിൽ ‘മാക്ബത്ത്’ നാടകത്തിലെ അണിയറപ്രവർത്തകർക്ക് ആദരവ് നൽകി. മാക്ബത്ത് സംവിധായകൻ ബാബുജി ബത്തേരി, രംഗപടം ഒരുക്കിയ ആർട്ടിസ്റ്റ് സുജാതൻ മാസ്റ്റർ, നാട്ടിൽ നിന്നും വന്ന സ്ഥാപകാംഗവും ഹാർഡ്കോർ മെംബറും ആയ രഘുനാഥൻ നായർ എന്നിവർക്ക് തനിമ ആദരവ് നൽകി അഭിനന്ദിച്ചു. തനിമയുടെ വിവിധ തുടർപരിപാടികളുടെ ആസൂത്രണവും നടന്നു.
ഉല്ലാസത്തനിമ കൺവീനർ ജിനു അബ്രഹാം, സംഗീത് സോമനാഥ്, അഷറഫ് ചൂരൂട്ട് എന്നിവർ പ്രോഗ്രാമുകളുടെ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി. ജനറൽ കൺവീനർ ബാബുജി, ഷൈജു പള്ളിപ്പുറം (ജോ. കൺ), ജേക്കബ് വർഗീസ് (നാടകത്തനിമ കൺവീനർ) എന്നിവർ വിവിധ പരിപാടികൾ നിയന്ത്രിച്ചു. ജോലിത്തിരക്കിന്റെ സമ്മർദങ്ങൾ ഒഴിഞ്ഞ് കൊണ്ട് അംഗങ്ങൾക്ക് ആശ്വാസകരമായ ഓർമകൾ സമ്മാനിക്കുന്ന ഒന്നായിരുന്നു സംഗമം.

