തനിമ കുവൈത്ത് എ.പി.ജെ. അബ്ദുൽ കലാം പേൾ ഓഫ് സ്കൂൾ അവാർഡ് കൈമാറി
text_fieldsതനിമ കുവൈത്ത് എ.പി.ജെ. അബ്ദുൽ കലാം പേൾ ഓഫ് സ്കൂൾ അവാർഡ് ജേതാക്കൾ
കുവൈത്ത് സിറ്റി: തനിമ കുവൈത്ത് ഓണത്തനിമയുടെ ഭാഗമായ് ഈ വർഷത്തെ എ.പി.ജെ അബ്ദുൽ കലാം പേൾ ഓഫ് സ്കൂൾസ് അവാർഡുകൾ വിതരണം ചെയ്തു.
കുവൈത്തിലെ വിവിധ വിദ്യാലയങ്ങളിൽ നിന്ന് 24 പേരാണ് പുരസ്കാരത്തിന് അർഹരായത്. പഠന മികവിനൊപ്പം സമഗ്ര മേഖലയിലെ മികവും നേട്ടങ്ങളും പരിഗണിച്ചാണ് ഇവരെ തെരഞ്ഞെടുത്തത്.
ഓണത്തനിമ കൺവീനർ ബിനിൽ സ്കറിയ അധ്യക്ഷത വഹിച്ചു. ജോ.കൺവീനർ ഡൊമിനിക് ആന്റണി സ്വാഗതം പറഞ്ഞു.
മെട്രോ മെഡിക്കൽ ഗ്രൂപ്പ് ഫൗണ്ടറും ചെയർമാനും സി.ഇ.ഒയുമായ മുസ്തഫ ഹംസ, എ.എം ഗ്രൂപ്പ് ചെയർമാനും, ദുബൈ ദുബൈ കറക്ക് മക്കാനി എം.ഡിയുമായ അബീദ് അബ്ദുൽ കരീം, ഡോ. ധീരജ് ഭരധ്വാജ്, പ്രദീപ് മേനോൻ, മുസ്തഫ കാരി, റെനോഷ് കുരുവിള,
ജോയ്ൽ ജേക്കബ്, ഹർഷൽ (മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ്), സയ്യിദ് ആരിഫ് (മാഗോ ഹൈപ്പർ), സോളി മാത്യു എന്നിവർ അവാർഡുകളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.
തനിമ വനിതാവിഭാഗം കൺവീനർ ഉഷ ദീലീപ്, സ്വപ്ന ജോജി, ഷോബിന്‍ സ്കറിയ, വി.പി. വിജേഷ്, ഷീലു ഷാജി, ഡയാന സാവിയോ, സനീത് പംപാല, ലാലു പുന്നൂസ് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

