തനിമ കുവൈത്ത് ‘പുതുവത്സരത്തനിമ’ ഇന്ന്
text_fieldsതനിമ ഭാരവാഹികൾ യോഗത്തിൽ
കുവൈത്ത് സിറ്റി: തനിമ കുവൈത്ത് 2023ലെ ‘പുതുവത്സരത്തനിമ’ വ്യാഴാഴ്ച്ച വൈകീട്ട് 5.30നു അബ്ബാസിയ യുനൈറ്റഡ് ഇന്ത്യൻ സ്കൂളിൽ നടക്കും. ഡിസംബറിൽ നടന്ന ബിൽഡിങ് ഡെകറേഷൻ മത്സര വിജയികൾക്ക് സമാനദാനവും നടത്തും.
നാടൻ കരോൾ മത്സരവും വിജയികൾക്കുള്ള സമ്മാനദാനവും ഉണ്ടായിരിക്കുമെന്ന് പ്രോഗ്രാം കൺവീനർ ബിനോയ് അറിയിച്ചു. ബംഗളൂരു ഭദ്രാസന മെത്രാപോലീത്ത ഡോ. എബ്രഹാം മാർ സെറാഫിം, പണ്ഡിതനും പ്രഭാഷകനുമായ മുഹമ്മദ് ഷിബിലി, സാരഥി കുവൈത്ത് സെക്രട്ടറി സൈഗാൾ സുശീലൻ എന്നിവർ മുഖ്യാതിഥികൾ ആയിരിക്കും എന്ന് ഭാരവാഹികൾ അറിയിച്ചു.
പരിപാടിയുടെ മുന്നൊരുക്കം ഹാർഡ്കോർ കമ്മിറ്റി വിലയിരുത്തി.

