തനിമ കുവൈത്ത് പേൾ ഓഫ് ദ സ്കൂൾ അവാർഡ് വിതരണം
text_fieldsപേൾ ഓഫ് കുവൈത്ത് അവാർഡ് ദാന ചടങ്ങ് ഡോ. ധീരജ് ഭരദ്വാജ് ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത്സിറ്റി: തനിമ കുവൈത്ത് കലാകായിക സാംസ്കാരിക പഠന-പഠനേതര വിഷയങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന വിദ്യാർഥികൾക്ക് നൽകുന്ന പേൾ ഓഫ് ദ സ്കൂൾ 2023 പുരസ്കാരങ്ങളും യുനൈറ്റഡ് ഇന്ത്യൻ സ്കൂളിലെ ഏഴാം ക്ലാസ് ഉന്നത വിജയിക്കുള്ള ബിനി ആന്റണി മെമോറിയൽ അവാർഡും വിതരണം ചെയ്തു. തനിമ അംഗങ്ങളുടെ മക്കൾക്കുള്ള പുരസ്കാരങ്ങളും വിതരണം ചെയ്തു.
കുവൈത്ത് മുൻ അന്താരാഷ്ട്ര വോളിബാൾ താരം ഖാലിദ് അൽ മുത്തൈരി ഉദ്ഘാടനം ചെയ്തു. അഷറഫ് ചൂരോട്ട് അധ്യക്ഷത വഹിച്ചു. സിറ്റി ഗ്രൂപ് കമ്പനി സി.ഇ.ഒ ധീരജ് ഭരദ്വാജ്, കനേഡിയൻ അന്താരാഷ്ട്ര കായികതാരം എമ്മാ റെപ്പി, മോട്ടിവേഷൻ സ്പീക്കർ മാണി പോൾ, ബാബുജി ബത്തേരി, ഷൈജു പള്ളിപ്പുറം, മലബാർ ഗോൾഡ് കൺട്രി ഹെഡ് അഫ്സൽ ഖാൻ, മെട്രോ മെഡിക്കൽ ഗ്രൂപ് സി.ഇ.ഒ ഹംസ പയ്യന്നൂർ, വിജേഷ് വേലായുധൻ എന്നിവർ ആശംസകൾ അർപ്പിച്ചു. സെരാഫിൻ ഫ്രെഡിയുടെ നേതൃത്വത്തിൽ കുട്ടിത്തനിമ അംഗങ്ങളുടെ പ്രാർഥന ഗാനം ആലപിച്ചു. പെൺതനിമ കൺവീനർ ഉഷ ദിലീപ് നന്ദി പറഞ്ഞു.

